പെട്രോള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ഓട്ടിസം ബാധിതന് ക്രൂര മര്‍ദനം

റോഡിൽ സൂക്ഷിച്ചിരുന്ന ജനറേറ്ററിൽ നിന്നും മഹേഷ് പെട്രോൾ ഊറ്റിയെന്ന് ആരോപിച്ച് സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനാണ് മർദിച്ചത്

Update: 2022-12-28 01:57 GMT

തിരുവനന്തപുരം: വെള്ളറടയിൽ ഓട്ടിസം ബാധിതന് ക്രൂരമർദനം. കത്തിപ്പാറ സ്വദേശി മഹേഷിനാണ് മർദനമേറ്റത്. ജനറേറ്ററിൽ നിന്ന് ഇന്ധനം മോഷ്ടിച്ചെന്നാരോപിച്ചാണ് ആക്രമിച്ചത്. ഇന്നലെ പുലർച്ചെ നടന്ന മർദനത്തിന്‍റെ സി.സി.ടി.വി ദൃശ്യം വന്നതോടെയാണ് ഭീകരത പുറംലോകമറിഞ്ഞത്. പുലർച്ചെ നാലു മണിക്ക് ആറാട്ടുക്കുഴി ജംഗഷ്‌നിലാണ് സംഭവം.

റോഡിൽ സൂക്ഷിച്ചിരുന്ന ജനറേറ്ററിൽ നിന്നും മഹേഷ് പെട്രോൾ ഊറ്റിയെന്ന് ആരോപിച്ച് സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനാണ് മർദിച്ചത്. റോഡിലൂടെ വലിച്ചിഴച്ച് മുഖത്തടക്കം ചവിട്ടി. ആറാട്ടുകുഴിയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് മഹേഷ്. ഹോട്ടൽ പണിക്കായി രാവിലെ വീട്ടിൽ നിന്നും വന്നതായിരുന്നു. മോഷ്ടിച്ചില്ലെന്ന് ആവർത്തിച്ചിട്ടും അടിച്ചവശനാക്കിയെന്ന് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. പ്രതിയായ കുടപ്പനമൂട് സ്വദേശി രാജേഷിനെ വെള്ളറട പോലീസ് അറസ്റ്റു ചെയ്തു.

Advertising
Advertising


Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News