ഓട്ടോ പുഴയിലേക്ക് മറിഞ്ഞ സംഭവം; കാണാതായ മൂന്ന് വയസുകാരന് വേണ്ടി തെരച്ചിൽ തുടരുന്നു

കുട്ടിയുടെ അമ്മ ആതിര അപകടത്തിൽ മരിച്ചിരുന്നു

Update: 2023-09-04 01:45 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ: മാവേലിക്കരയിൽ നിയന്ത്രണം വിട്ട ഓട്ടോ പുഴയിലേക്ക് മറിഞ്ഞ് കാണാതായ മൂന്ന് വയസുകാരന് വേണ്ടി തെരച്ചിൽ തുടരുന്നു.  അപകടത്തിൽ മരിച്ച വെൺമണി സ്വദേശി ആതിരയുടെ മകൻ കാശിനാഥനെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് അപകടം ഉണ്ടായത്. മാവേലിക്കരയിലെ ആശുപത്രിയിൽ പോയി ശേഷം തിരികെ വീട്ടിലേക്ക് വരുമ്പോഴാണ്

ആതിരയും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞത്. ഓട്ടോ ഡ്രൈവർ അടക്കം അഞ്ചുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വെണ്മണി സ്വദേശി ആതിര മരിക്കുകയും മകൻ കാശിനാഥനെ കാണാതാവുകയും ചെയ്തു. മറ്റു മൂന്നു പേരെയും രക്ഷപ്പെടുത്തി. നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ആതിരയുടെ മൃതദേഹം മാേവലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലം മാവേലിക്കര എംഎൽഎ എം .എസ് അരുൺകുമാർ മന്ത്രി സജി ചെറിയാൻ എന്നിവർ സന്ദർശിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News