പോക്സോ നിയമത്തെ കുറിച്ച് സ്കൂളുകളിൽ ബോധവൽക്കരണം നിർബന്ധമാക്കണം: ഹൈക്കോടതി

വിദ്യാർത്ഥികളിൽ നിയമാവബോധം സൃഷ്ടിക്കുന്നതിൽ സർക്കാര്‍ പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി

Update: 2022-06-09 16:55 GMT
Editor : ijas
Advertising

കൊച്ചി: പോക്സോ നിയമത്തെ കുറിച്ച് സ്കൂളുകളിൽ ബോധവൽക്കരണം നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. വിഷയത്തിൽ നിലപാടറിയിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിനും സി.ബി.എസ്.ഇക്കും കോടതി നിര്‍ദേശം നല്‍കി. വിദ്യാർത്ഥികളിൽ നിയമാവബോധം സൃഷ്ടിക്കുന്നതിൽ സർക്കാര്‍ പരാജയപ്പെട്ടുവെന്നും കോടതി വിമര്‍ശിച്ചു. പാലക്കാട് സ്വദേശിയായ പോക്സോ കേസ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ ശ്രദ്ധേയ നിരീക്ഷണം.

Full View

കൗമാരക്കാര്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും ലൈംഗികാതിക്രമം വര്‍ധിച്ചുവരുന്നുണ്ട്. നിയമപരമായ പ്രത്യോഘാതത്തെ കുറിച്ചുള്ള അജ്ഞതയാണ് ലൈംഗികാതിക്രമം വര്‍ധിക്കുന്നതിന് കാരണമെന്നും കോടതി നിരീക്ഷിച്ചു. വിദ്യാർത്ഥികളിൽ നിയമാവബോധം സൃഷ്ടിക്കുന്നതിൽ സർക്കാര്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ പോക്സോ നിയമവും പീഡന കേസുകളുടെ പ്രത്യോഘാതങ്ങളെയും സംബന്ധിച്ച് സ്കൂളുകളില്‍ ബോധവത്കരണം നടത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയോ ബോധവത്കരണ ക്ലാസുകള്‍ നടത്തിയോ വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

Awareness raising on POCSO law should be made compulsory in schools: High Court

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News