നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്‌കാരം

Update: 2023-09-13 04:55 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: നിപ ബാധിച്ച മരിച്ച ആയഞ്ചേരി മംഗലാട് സ്വദേശി നാല്‍പതുകാരന്‍റെ മൃതദേഹം ഖബറടക്കി.  കടമേരി ജമാഅത്ത് പള്ളി ഖബറിസ്ഥാനിലാണ് ഖബറടക്കിയത് . പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സംസ്കാരം ചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ മാസം 30 ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട 45 വയസുകാരനുമായുള്ള സമ്പർക്കത്തില്‍ നിന്നാണ് ഇവർക്ക് രോഗ ബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചതിനാല്‍ അതും നിപ ബാധയെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ് എത്തുകയായിരുന്നു.

മരണപ്പെട്ട മരുതോങ്കര സ്വദേശിയുടെ 9 വയസുള്ള മകനും ഭാര്യ സഹോദരനുമാണ് നിപ ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 9 വയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. മരിച്ചയാളുടെ നാലുവയസുള്ള മകളുടെയും ഭാര്യസഹോദരന്റെ പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെയം പരിശോധനാ ഫലം നെഗറ്റീവാണ്. മരണപ്പെട്ട രണ്ടുപേർക്കുമായി 168 പേരുടെ സമ്പർക്ക് പട്ടികയാണ് ആരോഗ്യവകുപ്പ് തയാറാക്കിയത്. ഇവർ നിരീക്ഷണത്തിലാണ്. രോഗബാധിതരുടെ റൂട്ട് പ്രസിദ്ധീകരിക്കും. കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Advertising
Advertising

നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏഴുപഞ്ചായത്തുകളിലായി 43 വാർഡുകള്‍ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലയില്‍ ആരോഗ്യജാഗ്രത പ്രഖ്യാപിച്ചു. ജില്ലയിള്ളവർ മാസ്ക് ഉപയോഗിക്കുന്നത് അഭികാമ്യമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മരണപ്പെട്ട രണ്ടു പേർക്കും ചികിത്സയിലിരിക്കുന്ന രണ്ടു പേർക്കും നിപയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിപ ബാധിച്ചവരുമായ സമ്പർക്കത്തിലുള്ളവരെ നിരീക്ഷിക്കും. കോഴിക്കോട് സ്വകാര്യ ആശുപത്രയില്‍ തിങ്കളാഴ്ച മരണപ്പെട്ട വടകര ആയഞ്ചേരി സ്വദേശിയുടെയും ചികിത്സയിലുള്ള രണ്ടുപേരുടെയും സാമ്പിളാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ പോസിറ്റീവായത്.

അതേസമയം, രോഗലക്ഷണമുളളവർ സ്വന്തം നിലയില്‍ യാത്ര ചെയ്യാതെ ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ട് ചികിത്സ തേടണമെന്നാണ് നിര്‍ദേശം. വവ്വാലും മറ്റും കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക,തുറന്നിരിക്കുന്ന വെള്ളം ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിർദേശങ്ങളം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്..കോഴിക്കോട് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ അയല്‍ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News