അഴീക്കോട്ട് കെഎം ഷാജി പിന്നിൽ; സുമേഷിന്റെ ലീഡ് നാലായിരത്തിലേക്ക്

ഇനിയെണ്ണാനിരിക്കുന്നത് പാപ്പിനിശ്ശേരിയാണ്. ഇതിൽ എൽഡിഎഫിന്റെ ലീഡ് വർധിക്കാനാണ് സാധ്യത.

Update: 2021-05-02 05:21 GMT
Editor : abs | By : Web Desk

പോസ്റ്റൽ വോട്ടിനെ ചൊല്ലിയുള്ള തർക്കത്തിൽ വോട്ടെണ്ണൽ നിർത്തിവച്ച അഴീക്കോട്ട് എണ്ണൽ പുനഃരാരംഭിച്ചു. മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ കെഎം ഷാജി പിന്നിലാണ്. 3887 വോട്ടുമായി ഇടത് സ്ഥാനാർത്ഥി കെവി സുമേഷാണ് മുമ്പിൽ.

കഴിഞ്ഞ തവണ ആദ്യ റൗണ്ട് വോട്ടെണ്ണുമ്പോൾ കഴിഞ്ഞ തവണ 700 വോട്ടിന്റെ നേരിയ ലീഡ് മാത്രമായിരുന്നു ഇടത് സ്ഥാനാർത്ഥി എംവി നികേഷ് കുമാറിനുണ്ടായിരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ സുമേഷ് 3887 ആക്കി ഉയർത്തിയിട്ടുണ്ട്. ഇനിയെണ്ണാനിരിക്കുന്നത് പാപ്പിനിശ്ശേരിയാണ്. ഇതിൽ എൽഡിഎഫിന്റെ ലീഡ് വർധിക്കാനാണ് സാധ്യത.

അഴീക്കോട്ട് കഴിഞ്ഞ തവണ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎം ഷാജി ജയിച്ചിരുന്നത്. ഇത്തവണ ജനകീയ അടിത്തറയുള്ള, മൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി സുമേഷിനെയാണ് എൽഡിഎഫ് ഷാജിക്കെതിരെ രംഗത്തിറക്കിയത്. സുമേഷ് കടുത്ത വെല്ലുവിളിയാണ് ഷാജിക്ക് ഉയർത്തിയത് എന്നാണ് ഫലങ്ങൾ വ്യക്തമാക്കുന്നത്.

Editor - abs

contributor

By - Web Desk

contributor

Similar News