കെ. കൃഷ്ണകുട്ടിക്കെതിരായ ഓഡിയോ സന്ദേശത്തിൽ മുഖ്യമന്ത്രി മറുപടി പറയണം: കെ.സി വേണുഗോപാൽ

ഉത്തരവാദിത്വത്തോടെയാണ് മാത്യു കുഴൽനാടൻ ആരോപണം ഉന്നയിച്ചതെന്നും തെരഞ്ഞെടുപ്പ് അല്ലെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുമായിരുന്നുവെന്നും കെ.സി വേണുഗോപാൽ പറഞ്ഞു

Update: 2026-04-07 06:35 GMT

തിരുവനന്തപുരം: കെ. കൃഷ്ണകുട്ടിക്കെതിരായ ഓഡിയോ സന്ദേശത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കൃത്രിമ പ്രളയം ഉണ്ടാക്കിയതാണ് എന്ന് ഒരു മന്ത്രിയാണ് പറയുന്നത്. ഉത്തരവാദിത്വത്തോടെയാണ് മാത്യു കുഴൽനാടൻ ആരോപണം ഉന്നയിച്ചതെന്നും തെരഞ്ഞെടുപ്പ് അല്ലെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുമായിരുന്നുവെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരാൻ സജ്ജമായി കഴിഞ്ഞു. വൈക്കത്ത് നിന്ന് കർഷകന്റെ ആത്മഹത്യ വാർത്തയാണ് പുറത്തുവരുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കർഷകരോട് എന്താണ് സർക്കാരിന് ഇത്ര വിരോധം. വൈക്കത്തെ കർഷകന്റെ ആത്മഹത്യയിൽ മുഖ്യമന്ത്രി മറുപടി പറയണം. കർഷകരുടെ രക്ഷക്കെത്തുന്ന സർക്കാർ ഇവിടെയുണ്ടാകും. സർക്കാർ പത്തുവർഷം കൊണ്ട് നിർമ്മിച്ച വീടുകൾ ഉമ്മൻ ചാണ്ടി സർക്കാർ അഞ്ച് വർഷം കൊണ്ട് നൽകി. കള്ള പോഗ്രസ് റിപ്പോർട്ടാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. മോദിക്ക് അദാനിയെ പോലെയാണ് പിണറായിക്ക് ഊരാളുങ്കൽ. മുഖ്യമന്ത്രിക്ക് വേണ്ടി വ്യക്തി കേന്ദ്രീയമായ പ്രചരണം ഇത്തവണ കണ്ടു. താനല്ലാതെ മറ്റാരുണ്ട് എന്നാണ് ചോദിക്കുന്നത്. സാമാന്യ ജനങ്ങളുടെ ബുദ്ധിശക്തിയെ ചോദ്യം ചെയ്യുന്നു. ഇതിനെതിരെ കേരള ജനത ഉത്തരം നൽകും. കോർപ്പറേറ്റ് പാർട്ടിയെ പോലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മുഖ്യമന്ത്രി കൊണ്ട് നടക്കുന്നത്. യുഡിഎഫിന്റെ ഗ്യാരണ്ടി നടപ്പാക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. കേരളം ഐക്യജനാധിപത്യമുന്നണിയെ ഇരു കൈയും സ്വീകരിക്കുമെന്നും വേണുഗോപാൽ.

കോൺ​ഗ്രസ് ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്ത് നൽകുമെന്നും കെ.സി വേണുഗോപാൽ. കേരളം ഏറ്റവുമധികം ചർച്ച ചെയ്യുന്നു എന്ന് പറഞ്ഞ് പത്തു ചോദ്യങ്ങളാണ് തുറന്ന കത്തിലൂടെ ഉന്നയിക്കുന്നത്. ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയിൽ താങ്കൾ കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജൻഡ എന്തായിരുന്നു എന്നും അവിടെയാണോ ‘ഡീൽ’ രൂപപ്പെട്ടതെന്നും വേണുഗോപാൽ ചോദിക്കുന്നു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News