ധനമന്ത്രിയെന്ന നിലയിൽ നടത്തിയ ക്ഷേമപ്രവർത്തനങ്ങൾ കൊട്ടാരക്കരയിൽ വോട്ടായി മാറും: കെ.എൻ ബാലഗോപാൽ

മണ്ഡലത്തിലെ പ്രവർത്തനപരിചയം ​ഗുണം ചെയ്യും. മികച്ച വിജയമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അയിഷ പോറ്റി

Update: 2026-04-07 05:55 GMT

കൊട്ടാരക്കര: ധനമന്ത്രിയെന്ന നിലയിൽ നടത്തിയ ക്ഷേമപ്രവർത്തനങ്ങൾ കൊട്ടാരക്കരയിൽ വോട്ടായി മാറുമെന്നാണ് പ്രതീക്ഷയെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ.എൻ ബാലഗോപാൽ. മണ്ഡലത്തിൽ നല്ല പ്രവർത്തനം നടത്താൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണത്തേതിനെക്കാൾ വലിയ ഭൂരിപക്ഷമുണ്ടാവുമെന്നാണ് കരുതുന്നത്. പുതിയ കൊട്ടാരക്കര മണ്ഡലം എൽഡിഎഫിന് അനുകൂലമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പോലും എൽഡിഎഫിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടുണ്ടെന്നും ബാലഗോപാൽ പറഞ്ഞു.

Full View

സിപിഎം വിട്ടെത്തിയ അയിഷ പോറ്റിയാണ് കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി. താൻ എങ്ങനെയാണെന്ന് ജനങ്ങൾക്കറിയാം. കോൺഗ്രസിൽ കൂടുതൽ സ്വാതന്ത്ര്യമുണ്ട്. ജനങ്ങൾക്ക് കാര്യങ്ങളറിയാം. മികച്ച വിജയമുണ്ടാകുമെന്നാണ് കരുതുന്നതെന്നും അയിഷ പോറ്റി മീഡിയവണിനോട് പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News