'മാമൻ ഞങ്ങളെ പറ്റിച്ചിക്ക്ണ്': വി. അബ്ദുറഹ്മാനെതിരെ ‘മെസി’മാരെ അണിനിരത്തി തിരൂരിൽ യുഡിവൈഎഫ് പ്രതിഷേധം

വി. അബ്ദുറഹ്മാന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടായിരുന്നുവെന്ന് ആരോപണം

Update: 2026-04-07 02:53 GMT

മലപ്പുറം: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടായിരുന്നുവെന്ന് ആരോപിച്ച് തിരൂരിൽ യുഡിവൈഎഫിന്റെ പ്രതിഷേധ റാലി. പ്രതീകാത്മകമായി മെസിയെ അണിനിരത്തിയാണ് യുഡിവൈഎഫിന്റെ മെഗാ റാലി. മെസി വരില്ല എന്ന് മന്ത്രി തന്നെ അറിയിച്ചതോടെ കബളിപ്പിക്കൽ വ്യക്തമായെന്നാണ് ആരോപണം.

കഴിഞ്ഞദിവസമാണ് മെസി കേരളത്തിലേക്ക് വരില്ല എന്ന് മന്ത്രി വി അബ്ദുറഹ്മാൻ ഉറപ്പിച്ച് പറഞ്ഞത്. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു മെസിയെ കേരളത്തിൽ എത്തിക്കാൻ പദ്ധതി ഇട്ടത് എന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത് സാക്ഷ്യപ്പെടുത്തുന്നതാണ് മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെന്നാണ് പുതിയ ആരോപണം.

Advertising
Advertising

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ ഇങ്ങനെ ഒരു പ്രതിഷേധം എൽഡിഎഫും പ്രതീക്ഷിച്ചിരുന്നില്ല. മെസിയുമായി ബന്ധപ്പെട്ട വിവാദം അവഗണിക്കാനാണ് നേതാക്കൾക്കും പ്രവർത്തകർക്കും എൽഡിഎഫിന്റെ നിർദേശം.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News