ഷാഫി അത്ര വലിയ സംഭവമൊന്നുമല്ല, വെറും 'റീൽസ്' സ്വാധീനം: എളമരം കരീം

ജനങ്ങൾ വളരെ സ്നേഹത്തോടെ കാണുന്ന ശൈലജ ടീച്ചറോ തോമസ് ഐസക്കോ പരാജയപ്പെട്ടത് അവരുടെ പ്രാഗത്ഭ്യത്തിന്റെ കുറവുകൊണ്ടല്ലെന്നും കരീം പറഞ്ഞു

Update: 2026-04-06 15:42 GMT

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയുടേത് സ്വന്തമായി റീൽസ് ഉണ്ടാക്കി സ്വയം ബൂസ്റ്റ് ചെയ്യുന്ന പ്രചരണത്തിലൂടെയുള്ള സ്വാധീനം മാത്രമാണെന്ന് സിപിഎം നേതാവ് എളമരം കരീം. ഷാഫി പറമ്പിൽ അത്ര വലിയ സംഭവമൊന്നുമല്ലെന്നും കോൺഗ്രസിന്റെ ഗതികേടാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഷാഫി മാത്രമല്ല വിജയിച്ചതെന്നും കേരളത്തിലെ 19 മണ്ഡലങ്ങളിലും യുഡിഎഫ് ആണ് ജയിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജനങ്ങൾ വളരെ സ്നേഹത്തോടെ കാണുന്ന ശൈലജ ടീച്ചറോ തോമസ് ഐസക്കോ പരാജയപ്പെട്ടത് അവരുടെ പ്രാഗത്ഭ്യത്തിന്റെ കുറവുകൊണ്ടല്ല. പാർലമെന്റ് തെരഞ്ഞെടുപ്പ് വരുമ്പോൾ ദേശീയതലത്തിൽ ആര് ബദലാകും എന്ന ജനങ്ങളുടെ ചിന്തയാണ് അവിടെ പ്രതിഫലിച്ചതെന്നും എളമരം കരീം വ്യക്തമാക്കി.

ഷാഫി പറമ്പിലിന് വലിയ ജനസ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിൽ ഒരു നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ തയ്യാറാകണമെന്ന് കരീം വെല്ലുവിളിച്ചു. ധർമടത്ത് മത്സരിക്കുമെന്നൊക്കെ കേട്ടിരുന്നു, എന്നാൽ അവിടെ മത്സരിപ്പിക്കാൻ കോൺഗ്രസിന് ധൈര്യമുണ്ടായോ എന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം വ്യക്തിത്വം റീൽസിലൂടെ മാത്രം ജനങ്ങളുടെ മുന്നിലെത്തിക്കുന്നത് ഷാഫിയുടെ രീതിയെന്നും അത് എടുത്തുകാട്ടേണ്ടി വരുന്നത് കോൺഗ്രസിന്റെ ദയനീയാവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News