ശബരിമല യുവതി പ്രവേശനം; പുനഃപരിശോധന ഹരജികളിൽ സുപ്രീംകോടതി ഇന്ന് മുതൽ വാദം കേൾക്കും

വിധിയെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14 മുതൽ 16 വരെയാണ്

Update: 2026-04-07 02:03 GMT

ന്യൂ‍ഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജികളിൽ സുപ്രീംകോടതി ഇന്ന് മുതൽ വാദം കേൾക്കും. ചീഫ്ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒൻപത് അംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുക. മൗലിക അവകാശവും മതസ്വാതന്ത്ര്യവും ഉൾപ്പെടെ സങ്കീർണമായ നിയമവ്യാഖ്യാനങ്ങൾക്ക് കോടതി മുറി സാക്ഷിയാകും. കേസിൽ പുനഃപരിശോധനയെ അനുകൂലിക്കുന്നവരുടെ പട്ടികയിൽ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ കൊട്ടിക്കലാശ ദിനത്തിലാണ് ഏറെ രാഷ്‌ട്രീയപ്രാധാന്യം കൂടിയുള്ള ശബരിമലകേസ് പരിഗണിച്ച് തുടങ്ങുന്നത്. ഇന്ന് മുതൽ മൂന്ന ദിവസമാണ് ആദ്യഘട്ടവാദം. 2018 ലെ സുപ്രീംകോടതിവിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെടുന്നവരുടെ വാദമാണ് ഈ ദിവസങ്ങളിൽ നടക്കുക.. വിധിയെ അനുകൂലിക്കുന്നവരുടെ വാദം 14 മുതൽ 16 വരെയാണ്. ഈ പട്ടികയിലാണ് സംസ്ഥാനനത്തിൻ്റെ സ്ഥാനം. ഈപട്ടികയിൽനിന്നും മാറ്റി പുനഃപരിശോധന വേണമെന്നവരുടെ കൂടെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം ഇന്നലെ കത്ത് നൽകിയിരുന്നു.

ശബരിമലവിഷയം കോടതി തീരുമാനിക്കേണ്ട എന്നതാണ് ദേവസ്വം ബോർഡിൻ്റെ വാദം.മതപണ്ഡിതരുടെ അഭിപ്രായം തേടി കോടതി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് സർക്കാർ. ശബരിമല യുവതി പ്രവേശനത്തെ നേരിട്ട് എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെയാണ് സംസ്ഥാനം വാദം എഴുതി നൽകിയിരിക്കുന്നത്. 53 കക്ഷികൾ വിധിക്കെതിരേയും 12 കക്ഷികൾ വിധിയെ അനുകൂലിച്ചും വാദം എഴുതി സമർപ്പിച്ചു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News