തൃക്കാക്കരയിൽ കുഞ്ഞിന് പരിക്കേറ്റ സംഭവം; ആന്റണി ടിജിനെ കൊച്ചിയിലെത്തിച്ചു

ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെടുകയാണ്

Update: 2022-02-25 01:34 GMT

തൃക്കാക്കരയിൽ രണ്ടുവയസ്സുകാരി പരിക്കേറ്റ സംഭവത്തിൽ ആരോപണവിധേയനായ ആൻറണി ടിജിനെ കൊച്ചിയിലെത്തിച്ചു. മൈസൂരുവിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്താണ് കൊച്ചിയിൽ എത്തിച്ചത്. അതേസമയം ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെടുകയാണ് .

ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മുങ്ങിയതാണ് മാതൃസഹോദരിയുടെ പങ്കാളി ആൻറണി ടിജിൻ. ഇയാൾക്കായി പൊലീസ്‌ തെരച്ചിൽ നടത്തുകയായിരുന്നു. ആൻറണി കുഞ്ഞിനെ മർദിച്ചിരിക്കാമെന്നാണ് പിതാവ് പൊലീസിന് നൽകിയ മൊഴി. ഇതിൻറെ അടിസ്ഥാനത്തിൽ കൂടിയാണ് പൊലീസ് ഇയാളെ അന്വേഷിച്ചിരുന്നത്.

Advertising
Advertising

പ്രത്യേക അന്വേഷണ സംഘം മൈസൂരുവിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കൊപ്പം ചികിത്സയിലുള്ള കുഞ്ഞിൻറെ മാതൃസഹോദരി മകനും ഉണ്ടായിരുന്നു. മൈസൂരിൽ നിന്ന് ഇന്ന് ചോദ്യം ചെയ്ത ശേഷമാണ് കൊച്ചിയിൽ ഇവരെ എത്തിച്ചത്. എന്നാൽ കേസിൽ ഇയാളെ ആളെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് പൊലീസ്‌ അറിയിച്ചു. കൊച്ചി തൃക്കാക്കര പൊലീസ്‌  ആണ് കേസ് അന്വേഷിക്കുന്നത്.

കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിൻറെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. കുഞ്ഞ് കണ്ണ് തുറക്കുകയും വായിലൂടെ ഭക്ഷണം കഴിക്കാൻ തുടങ്ങുകയും ചെയ്തു. കുഞ്ഞിന് ഉണ്ടാകാത്തത് അത് അസുഖം ഭേദമാകുന്നതിന് ആക്കം കൂട്ടുന്നുണ്ട്. കുട്ടിയുടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. കുട്ടി അപകടനില തരണം ചെയ്തിട്ടുമുണ്ട്. നട്ടെല്ലിനും തലയ്ക്കും കയ്യിനും പരിക്ക് ഉള്ളതിനാൽ ന്യൂറോ വിഭാഗം ആണ് കുട്ടിയെ ചികിത്സിക്കുന്നത്. അതേസമയം ആശുപത്രിയിൽ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച കുട്ടിയുടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസ് എടുക്കാൻ ഒരുങ്ങുകയാണ് കോലഞ്ചേരി പൊലീസ്‌.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News