ബിരുദയോഗ്യത ഉള്ളവർക്ക് ബാങ്ക് ഓഫ് ബറോഡയിൽ 2700 അപ്രന്റിസ് ഒഴിവ്

ഡിസംബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷമാണ് പരിശീലനം

Update: 2025-11-19 05:16 GMT

കോഴിക്കോട്: ബാങ്ക് ഓഫ് ബറോഡയിൽ ബിരുദധാരികൾക്ക് 2700 അപ്രന്റിസ് ഒഴിവ്. കേരളത്തിൽ 52 ഒഴിവുണ്ട്. ഡിസംബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷമാണ് പരിശീലനം.

യോഗ്യത:

ഏതെങ്കിലും ബിരുദം.അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. യോഗ്യതാനന്തര പരിശീലനം/ ജോലിപരിചയം നേടിയവർ അപേക്ഷിക്കേണ്ട. 2025 നവംബർ 1 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും. യോഗ്യത നാലു വർഷത്തിനുള്ളിൽ നേടിയതാകണം. :

പ്രായം: 20-28 (ഇക്കൊല്ലം നവംബർ : ഒന്നിന്). പട്ടികവിഭാഗം 5 വർഷം, ഒബിസി 3 വർഷം, ഭിന്നശേഷിക്കാർ 10 വർഷം എന്നിങ്ങനെ ഇളവ്.

Advertising
Advertising

സ്റ്റൈപൻഡ്: 15,000 രൂപ

തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ യും ലോക്കൽ ലാംഗ്വേജ് ടെസ്റ്റുമുണ്ട്. 10 / 12 ക്ലാസിൽ പ്രാദേശികഭാഷ പഠിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കു ലോക്കൽ ലാംഗ്വേജ് ടെസ്‌റ്റ് വേണ്ട.

അപേക്ഷാഫീസ്: 800 രൂപ (പട്ടികവിഭാഗത്തിനു ഫീസില്ല; ഭിന്നശേഷിക്കാർ ക്കു 400 രൂപ)

നാഷനൽ അപ്രന്റിസ്ഷിപ് ട്രെയിനിങ് സ്കീം (എൻഎടിഎസ്) വെബ്സൈ. (www.nats.education.gov.in) എൻഎപിഎസ് പോർട്ടലിലും (www.apprenticeshipindia.gov.in) റജിസ്‌റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക. ഓൺലൈൻ റജിസ്ട്രേഷനും വിജ്‌ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും www.bankofbaroda.bank.in

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News