'കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോയ പൊതിച്ചോർ ജയിലിൽ കിടക്കുന്ന പത്മകുമാറിനും വാസുവിനും കൊടുക്കണം'; കെ.മുരളീധരൻ
രാഹുലിനെ എംഎൽഎ സ്ഥാനത്തുനിന്ന് പുറത്താക്കേണ്ടത് സ്പീക്കറുടെ ഉത്തരവാദിത്തമാണെന്നും മുരളീധരന്‍ മീഡിയവണിനോട്
Update: 2025-12-05 09:46 GMT
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തുനിന്ന് പുറത്താക്കേണ്ടത് സ്പീക്കറുടെ ഉത്തരവാദിത്തമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെ കോൺഗ്രസിന്റെ ഉത്തരവാദിത്തം തീർന്നു. ധൈര്യമുണ്ടെങ്കിൽ മുകേഷിനെയും പത്മകുമാറിനെയും സിപിഎം പുറത്താക്കണമെന്നും കെ.മുരളീധരൻ പറഞ്ഞു.
'ഇനി ചർച്ച ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ചാണ്. അയ്യപ്പന്റെ സ്വർണം കട്ട രണ്ടു കള്ളന്മാർ ജയിലിൽ കിടക്കുമ്പോൾ അവർക്കെതിരെ നടപടിയെടുക്കാത്തവർ കാഞ്ഞങ്ങാട്ട് പൊതിച്ചോറുമായി പോയിരുന്നു.ആ പൊതിച്ചോർ ജയിലിൽ കിടക്കുന്ന എ.പത്മകുമാറിനും കിണ്ടി വാസുവിനും നൽകണം. മുകേഷിനെയോ വാസുവിനെയോ പത്മകുമാറിനെയോ പുറത്താക്കാൻ തയ്യാറാകാത്തവരുടെ മുഖം വികൃതമായിരിക്കുകയാണ്'.. മുരളീധരന്‍ പറഞ്ഞു.