കൊച്ചിയിൽ നിന്നും ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനം വൈകുന്നു; വലഞ്ഞ് യാത്രക്കാർ

രാത്രി 9.40ന് റാസൽഖൈമയിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനമാണ് സമയം മാറ്റിയത്

Update: 2025-12-05 01:32 GMT
Editor : Lissy P | By : Web Desk

കൊച്ചി: കൊച്ചിയിൽ നിന്നും ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന വിമാനം ഇനിയും പുറപ്പെട്ടില്ല.രാത്രി 9.40ന് റാസൽഖൈമയിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനമാണ് സമയം മാറ്റിയത്. ഇന്ന്   രാവിലെ 4.15 ന് പുറപ്പെടുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.  പിന്നീട്7.15  ന് പുറപ്പെടുമെന്ന് അറിയിച്ചു.  ഏറ്റവും ഒടുവില്‍ രാവിലെ 10 മണിക്ക് പുറപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. 12 മണിക്കൂറിലധികം വിമാനം വൈകിയതോടെ യാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് വലഞ്ഞിരിക്കുന്നത്.

Advertising
Advertising

അതിനിടെ, യാത്രക്കാരെ വലച്ച് തുടര്‍ച്ചയായ നാലാം ദിവസവും ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ റദ്ദാക്കുകയാണ്. മുന്നൂറോളം സര്‍വീസുകളാണ് രാജ്യവ്യാപകമായി കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയത്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം ക്രമീകരിക്കുന്നതാണ് ഇന്‍ഡിഗോ സര്‍വീസുകളെ ബാധിക്കുന്നത്. ബംഗളൂരു, മുംബൈ, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നു കൊച്ചിയിലേക്കുള്ള സർവീസുകളും റദ്ദാക്കി.പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇൻഡിഗോയുടെ ഓഹരി വിലയും ഇടിഞ്ഞു. ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്‍റർ ഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് ഓഹരി 3.40 ശതമാനമാണ് ഇടിഞ്ഞത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News