'ശാഖയിലെ സംഘിസം സർവകലാശാലയിൽ വേണ്ട ഗവർണറേ'; ആരിഫ് മുഹമ്മദ് ഖാനെതിരെ കാലടി സര്‍വകലാശാലയില്‍ ബാനര്‍
സർവകലാശാല മുഖ്യ കവാടത്തിലാണ് ബാനര്‍ കെട്ടിയിരിക്കുന്നത്
Update: 2023-12-15 05:18 GMT
ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ ബാനര്‍
കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനർ. എസ്.എഫ്.ഐ ആണ് ബാനർ കെട്ടിയിരിക്കുന്നത്. ശാഖയിലെ സംഘിസം സർവകലാശാലയിൽ വേണ്ട ഗവർണറേ എന്നാണ് ബാനറിൽ പറഞ്ഞിരിക്കുന്നത്. സർവകലാശാല മുഖ്യ കവാടത്തിലാണ് ബാനര്‍ കെട്ടിയിരിക്കുന്നത്. ബാനര്‍ പ്രത്യക്ഷപ്പെട്ടത് സര്‍വകലാശാല അധികൃതര്‍ അറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ബാനര്‍ ഇപ്പോള്‍ അഴിച്ചുമാറ്റിയിട്ടുണ്ട്.