ബിബിസി ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാന്‍ ശ്രമിച്ച വിദ്യാർഥികളെ എസ്.ഡി. പി.ഐ ക്കാരെന്ന് വിളിച്ചു; സി.ഐക്കെതിരെ പരാതി

കോഴിക്കോട് മെഡിക്കൽ കോളേജ് സി ഐ ക്കെതിരെ മെഡിക്കല്‍ കോളജ് വിദ്യാർഥികളാണ് പരാതി നല്‍കിയത്

Update: 2023-01-29 08:00 GMT
Advertising

കോഴിക്കോട്: ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാന്‍ ശ്രമിച്ച വിദ്യാർഥികളെ എസ് ഡി പി ഐക്കാരെന്ന് വിളിച്ചെന്ന് പരാതി. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ്  മെഡിക്കൽ കോളജ് സി ഐ ബെന്നി ലാലുവിനെതിരെ രംഗത്തെത്തിയത്. സി ഐ ക്കെതിരെ കോളജ് യൂണിയൻ സിറ്റി പൊലീസ് കമ്മീഷണർക്കും ജില്ലാ കലക്ടർക്കും പരാതി നൽകി.

കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റൽ പരിസരത്താണ് കോളേജ് യൂണിയൻ ബിബിസിയുടെ മോദി ഡോക്യുമെൻ്ററി പ്രദർശനം നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനിടെ ബിജെപി യുവമോർച്ച പ്രവർത്തകർ പ്രദര്‍ശനം തടയാനെത്തുകയായിരുന്നു. യുവമോർച്ച പ്രവർത്തകരെ മാറ്റാതെ സി ഐ പ്രദർശനം തടയുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാർഥികളെ അധിക്ഷേപിക്കുന്ന തരത്തിൽ സി.ഐ  സംസാരിച്ചെന്നും  വിദ്യാര്‍ഥികള്‍ പറഞ്ഞു. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News