'ധൈര്യമായിരിക്കൂ, ഒപ്പമുണ്ട്'; ഐഷ സുൽത്താനക്ക് പിന്തുണ അറിയിച്ച് മന്ത്രി വി.ശിവന്‍കുട്ടി

ലോകത്ത് ഒരു രാജ്യത്തും നടക്കാത്ത നടപടിക്രമങ്ങളാണ് ഇവിടെ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു

Update: 2021-06-12 15:40 GMT

ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്രപ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്ക് പിന്തുണ അറിയിച്ച് മന്ത്രി വി.ശിവന്‍കുട്ടി. ഫോണില്‍ വിളിച്ചാണ് ഐഷ സുല്‍ത്താനയെ മന്ത്രി പിന്തുണ അറിയിച്ചത്.

ധൈര്യമായി ഇരിക്കണമെന്നും ഞങ്ങളെല്ലാവരും കൂടെയുണ്ടെന്നും മന്ത്രി ഐഷ സുല്‍ത്താനയോട് പറഞ്ഞു. ലോകത്ത് ഒരു രാജ്യത്തും നടക്കാത്ത നടപടിക്രമങ്ങളാണ് ഇവിടെ നടക്കുന്നത്. കേരളം ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു. ലക്ഷദ്വീപ് ബി.ജെ.പി. പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിൽ കവരത്തി പൊലീസാണ് ഐഷ സുല്‍ത്താനക്കെതിരെ കേസെടുത്തത്.

Advertising
Advertising

Full View

ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കേസെടുത്തതിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബി.ജെ.പിയില്‍ നിന്ന് നിരവധി നേതാക്കളും പ്രവർത്തകരുമാണ് രാജിവെച്ചത്. ഐഷ സുല്‍ത്താനയുടെ ജന്മനാടായ ചെത്ത്ലാത്ത് ദ്വീപില്‍ നിന്ന് മാത്രം 12 പേരാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. 

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News