'പുതിയൊരു ജീവിതം കിട്ടി, യൂസുഫലി സാറാണ് എല്ലാ കാര്യങ്ങളും ശരിയാക്കിയത്'; ബെക്സ് കൃഷ്ണൻ നാട്ടിലെത്തി

പുലർച്ചെ രണ്ട് മണിയോടെ ബെക്സ് കൃഷ്ണന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി

Update: 2021-06-09 02:48 GMT
Advertising

എം എ യൂസുഫലിയുടെ ഇടപെടലിലൂടെ അബൂദബി ജയിലിൽ നിന്നും മോചിതനായ തൃശൂർ സ്വദേശി ബെക്സ് കൃഷ്ണൻ നാട്ടിലെത്തി. പുലർച്ചെ രണ്ട് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബെക്സിനെ സ്വീകരിക്കാൻ കുടുംബം എത്തി.

ജന്മനാട്ടിൽ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന വിധിയെ മാറ്റിയെഴുതിയ മടക്കം. ഒൻപത് വർഷം നീണ്ട കുടുംബത്തിന്റെ കാത്തിരിപ്പിന് വിരാമം. "പുതിയതായിട്ട് ഒരു ജീവിതം കിട്ടി. സന്തോഷം. യൂസുഫലി സാറാണ് പൈസ കെട്ടിയതും എല്ലാ കാര്യങ്ങളും ശരിയാക്കിയതും. ഒന്‍പത് വര്‍ഷമായി കേസിന് പിന്നില്‍ തന്നെയുണ്ടായിരുന്നു അവര്‍"-  ബെക്സ് കൃഷ്ണന്‍ പറഞ്ഞു.

വധശിക്ഷക്ക് വിധിക്കപ്പെട്ട് അബൂദാബി ജയിലിലായിരുന്ന തൃശൂർ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലിയുടെ നിരന്തരമായ ഇടപെടലാണ് തുണയായത്. 9 വർഷം മുമ്പ് അബൂദബി മുസഫയില്‍ വെച്ചുണ്ടായ അപകടമാണ് ബെക്സിന്‍റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്. തന്‍റെ കയ്യബദ്ധം മൂലം വാഹനമിടിച്ച് സുഡാന്‍ ബാലന്‍ മരിച്ചു. പിന്നെ അഴിക്കുള്ളിലായ ബെക്സിന് മരണക്കുരുക്കും വിധിക്കപ്പെട്ടു. ബെക്സിന്റെ മോചനത്തിനായി കുടുംബം പല ശ്രമങ്ങളും നടത്തി. ഇതിനിടെയാണ് ഇദ്ദേഹത്തിന്റെ ദുരിതമറിഞ്ഞ എം എ യൂസുഫലി വിഷയത്തിൽ ഇടപെടുന്നത്. അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസുഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ഒരു കോടി രൂപ ദയാധനം നല്‍കിയതിന്‍റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്തത്.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News