കേരള സർവകലാശാലയിലെ ഭാരതാംബ വിവാദം: രജിസ്ട്രാർ ഗവർണറോട് അനാദരവ് കാട്ടിയെന്ന് വിസിയുടെ റിപ്പോർട്ട്

രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമാണെന്നും സമഗ്ര അന്വേഷണം വേണമെന്നും മോഹൻ കുന്നുമ്മൽ ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു

Update: 2025-06-30 08:22 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തിൽ രജിസ്ട്രാർക്കെതിരെ രാജ്ഭവന് റിപ്പോർട്ട് നൽകി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമാണെന്നും സമഗ്ര അന്വേഷണം വേണമെന്നും മോഹൻ കുന്നുമ്മൽ ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. പരിപാടിയുടെ സംഘാടകരായ ശ്രീപത്മനാഭ സേവാസമിതിയുടെ പരാതി അതേരൂപത്തിൽ ഉൾക്കൊള്ളിച്ചാണ് വിസിയുടെ റിപ്പോർട്ട്.

ഭാരതാംബ വിഷയത്തിൽ സർക്കാർ - ഗവർണർ പോര് തുടരുന്നതിനിടെയാണ് വിവാദത്തിൽ കക്ഷി ചേർന്നുള്ള കേരള സർവകലാശാല വൈസ് ചാൻസലറുടെ റിപ്പോർട്ട്. സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ പങ്കെടുക്കുന്ന പരിപാടി തടസ്സപ്പെടുത്താൻ രജിസ്ട്രാർ കൂട്ടുനിന്നു എന്നതാണ് വൈസ് ചാൻസലറുടെ റിപ്പോർട്ടിലെയും ആരോപണം.

Advertising
Advertising

അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിലായിരുന്നു രജിസ്ട്രാറുടെ നടപടി. അനിൽകുമാർ ഉത്തരവാദിത്വ ബോധം കാട്ടിയില്ല. മത ചിഹ്നം പ്രദർശിപ്പിച്ചത് കൊണ്ടാണ് പരിപാടി തടഞ്ഞതെന്നാണ് രജിസ്ട്രാർ പറഞ്ഞത്. എന്നാൽ എന്താണ് മത ചിഹ്നം എന്നോ ഏതു മതത്തിൻറെ ചിഹ്നം എന്നോ എന്നോ വ്യക്തമാക്കാൻ രജിസ്ട്രാർക്ക് കഴിഞ്ഞിട്ടില്ല. ഗവർണർ വേദിയിലിരിക്കുമ്പോഴും ദേശീയ ഗാനം ആലപിക്കുമ്പോഴും ഹാളിനുള്ള അനുമതി റദ്ദാക്കിയ നടപടിയിൽ റിപ്പോർട്ടിൽ വൈസ് ചാൻസിലർ പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഗവർണ റോടുള്ള അനാദരമാണെന്നും സർവകലാശാലയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്നും വിസിയുടെ വി സിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചതിനാൽ ചടങ്ങ് അട്ടിമറിക്കാൻ സിൻഡിക്കേറ്റ് അംഗങ്ങളുടെ സമ്മർദ്ദത്തിനു വഴങ്ങി രജിസ്ട്രാർ പ്രവർത്തിച്ചു എന്ന സംഘാടകരുടെ ആരോപണവും അതേ പടി ഇട്ടുപിടിച്ചാണ് വൈസ് ചാൻസലറുടെ റിപ്പോർട്ട്. രജസ്ട്രാർക്കെതിരേ നടപടി ലക്ഷ്യമിട്ടുള്ളതാണ് മോഹനൻ കുന്നുമ്മലിന്റെ റിപ്പോർട്ട്. റിപ്പോർട്ടിൻമേൽ വൈകാതെ രജിസ്ട്രാർക്കെതിരെ രാജ്ഭവന്റെ നടപടി നിർദേശമുണ്ടാകുമെന്നാണ് സൂചന.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News