റോഡിൽ അലഞ്ഞുനടന്ന പോത്തിനെ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

ബുധനാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. അലഞ്ഞുതിരിഞ്ഞു നടന്ന പോക്ക് അജ്മലിന്റെ ബൈക്കിന് വട്ടം ചാടുകയായിരുന്നു.

Update: 2021-11-12 15:41 GMT

റോഡിൽ അലഞ്ഞുതിരിഞ്ഞു നടന്ന പോത്തിനെ ഇടിച്ചു പരിക്കേറ്റ ബൈക്ക് യാത്രികൻ ചികിത്സയിലിരിക്കെ മരിച്ചു. എൻഎഡി മണലിമുക്കിൽ ആലമ്പിള്ളി കമ്പനിക്ക് സമീപം കൊടിയാമറ്റത്ത് അജ്മൽ കരീം (26) ആണ് മരിച്ചത്.

ബുധനാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. അലഞ്ഞുതിരിഞ്ഞു നടന്ന പോക്ക് അജ്മലിന്റെ ബൈക്കിന് വട്ടം ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ അജ്മലിനെ ആശുപത്രിയിൽ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

ഡ്രൈവറായിരുന്ന യുവാവ് രാത്രി ജോലികഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പോസ്റ്റുമോർട്ടത്തിന് ശേഷം കുഴിക്കട്ടുകര മുസ് ലിം ജമാഅത്ത് ഖബർസ്ഥാനിൽ കബറടക്കി.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News