Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
മലപ്പുറം: ഐക്കരപ്പടിയില്‍ സ്വകാര്യ ബസിന് നേരെ ബൈക്ക് യാത്രികന്റെ ആക്രമണം. ഹെല്‍മറ്റ് കൊണ്ട് യുവാവ് ബസ്സിന്റെ ചില്ല് അടിച്ചു പൊട്ടിച്ചു. ബസ്‌ഹോണ്‍ മുഴക്കിയതാണ് പ്രകോപനത്തിന് കാരണം.
ഇന്ന് രാവിലെയാണ് ഐക്കരപടിയില്‍ ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ചത്. മഞ്ചേരിയില്‍ നിന്ന് കോഴിക്കോടേക്ക് പോയ ബസിന്റെ ചില്ലാണ് യുവാവ് അടിച്ചു തകര്‍ത്തത്.
തുടരെ തുടരെ അമിതമായി ഹോണ്‍ അടിച്ചത് ചോദ്യം ചെയ്തപ്പോള്‍ ബസ് ജീവനക്കാര്‍ തന്നെ അസഭ്യം പറഞ്ഞുവെന്നാണ് യുവാവിന്റെ പ്രതികരണം. ഇതില്‍ പ്രകോപിതനായാണ് ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസ് കേസെടുത്തിട്ടില്ല.