സർക്കാരിന് മെല്ലെ പോക്ക്; അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ എങ്ങുമെത്തിയില്ല

കരട് തയ്യാറായിട്ടും ബിൽ ഇതുവരെ നിയമസഭയിലേക്ക് എത്തിയില്ല

Update: 2022-10-12 01:09 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള നിയമനിർമാണം നടത്തുമെന്ന സർക്കാർ പ്രഖ്യാപനം ഒരു വർഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. നിയമസഭയിൽ ബിൽ കൊണ്ടുവരുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല. നരബലിയുടെ പശ്ചാത്തലത്തിൽ ഇക്കാര്യം വീണ്ടും ചർച്ചയാവുകയാണ്.

അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും തടയാനായി കെ.ഡി പ്രസേന്നൻ എംഎൽഎയാണ് നിയമസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചത്. 2021 ആഗസ്റ്റ് ആറിനാണ് സഭയുടെ പരിഗണനയിൽ ഇത് വന്നത്. ആശയത്തോട് സർക്കാരിനും എതിർപ്പ് ഉണ്ടായിരുന്നില്ല. പക്ഷേ കുറേക്കൂടി വിപുലമായ ബിൽ ഇക്കാര്യത്തിൽ സർക്കാർ കൊണ്ടു വരാൻ ആഗ്രഹിക്കുന്നതിനാൽ പ്രസേന്നന്റെ സ്വകാര്യ ബിൽ ഇപ്പോൾ അംഗീകരിക്കേണ്ടതില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ സഭയെ അറിയിച്ചു. കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൽ പ്രാക്ടീസസ്,സോർസെറി ആൻഡ് ബ്ലാക്ക് മാജിക് ബില്ലിന്റെ കരട് തയ്യാറാണെന്നും സഭയെ മന്ത്രി അറിയിച്ചു

നിയമനിർമാണത്തിന് മുന്നോടിയായി വലിയ രീതിയിൽ അഭിപ്രായങ്ങൾ ശേഖരിക്കുമെന്നതടക്കമുള്ള ഉറപ്പുകളും സർക്കാർ നൽകി . ഇതൊന്നും നടപ്പിലായില്ല. സർക്കാരിന്റെ ഔദ്യോഗിക ബിൽ പ്രഖ്യാപനം നടത്തി ഒരു വർഷം പിന്നിട്ടിട്ടും സഭയിലെത്തിയില്ല.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News