വന്യജീവി ആക്രമണം; സർക്കാരിനും വനംവകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി താമരശ്ശേരി, കാഞ്ഞിരപ്പള്ളി ബിഷപ്പുമാർ

വന്യജീവി ആക്രമണത്തിൻ്റെ ഉത്തവരവാദിത്വം സർക്കാർ ഏറ്റെടുക്കണം, ജനങ്ങളെ സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ രാജിവച്ച് മാറി നിൽക്കണമെന്നും ബിഷപ്പുമാർ

Update: 2025-02-12 09:22 GMT

കോട: വന്യജീവി ആക്രമണത്തിൽ സർക്കാരിനും വനംവകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി താമരശ്ശേരി, കാഞ്ഞിരപ്പള്ളി ബിഷപ്പുമാർ. വനം വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്ന് താമരശ്ശേരി രൂപതാ ബിഷപ്പ് ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ നടന്ന ഇൻഫാം സംസ്ഥാന അസംബ്ലിയിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു ഇരുവരും.

വന്യജീവി ആക്രമണത്തിനെതിരെ വനമന്ത്രി നിയമസഭയിൽ നടത്തിയ പരാമർശത്തിന്റെ കൂടെ പിൻബലത്തിൽ ആയിരുന്നു ഇരുവരുടെയും പ്രതികരണം.വനമന്ത്രി രാജിവയ്ക്കണമെന്നും ഇവിടെ ഒരു സർക്കാർ ഉണ്ടോ എന്നും താമരശ്ശേരി ബിഷപ്പും ഇന്‍ഫാം ദേശീയ രക്ഷാധികാരിയുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രതികരിച്ചു.

Advertising
Advertising

കാട്ടുമൃഗങ്ങൾ വനത്തിൽ ജീവിക്കേണ്ടതാണ്. വന്യ ജീവി ആക്രമണത്തിൽ ആളുകൾ അടിയ്ക്കടി കൊല്ലപ്പെടുമ്പോൾ സർക്കാരും വനംവകുപ്പും എവിടെ പോയി എന്നറിയില്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു.നാട്ടിലെ ജനങ്ങളെപ്പറ്റി ആർക്കും വ്യാകുലതയില്ല. വന്യജീവി ആക്രമണത്തിൻ്റെ ഉത്തവരവാദിത്വം സർക്കാരും ബന്ധപ്പെട്ടവരും ഏറ്റെടുക്കണം.നഷ്ടപരിഹാരത്തുക നൽകിയാൽ തീരുന്നതല്ല പ്രശ്നങ്ങൾ. ജനങ്ങളെ സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ രാജിവച്ച് മാറി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കർഷകരേയും കൃഷിയേയും രക്ഷിക്കാൻ വനം വകുപ്പും ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇൻഫാം നിയമപരമായും അല്ലാതെയും ഈ പ്രശ്നങ്ങളെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News