കെ.സുരേന്ദ്രൻ, വി.മുരളീധരൻ അനുകൂലികളെ വെട്ടി; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

വിവിധ മേഖല അധ്യക്ഷൻമാരെയും പ്രഖ്യാപിച്ചു

Update: 2025-07-11 14:02 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. ഷോൺ ജോർജ്, ആർ. ശ്രീലേഖ ഉൾപ്പെടെ 10 പേരെ വൈസ് പ്രസിഡന്റുമാരായി നിയമിച്ചു.

എം.ടി രമേശ്, ശോഭാ സുരേന്ദ്രൻ, എസ്. സുരേഷ്‌, അനൂപ് ആന്റണി എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. വിവിധ മേഖല അധ്യക്ഷൻമാരെയും പ്രഖ്യാപിച്ചു. ഇ. കൃഷ്ണദാസാണ് ട്രഷറർ. മേഖല അധ്യക്ഷൻമാരായി കെ.ശ്രീകാന്ത്, വി.ഉണ്ണികൃഷ്ണൻ, എ.നാഗേഷ്, എൻ.ഹരി, ബി.ബി.ഗോപകുമാർ എന്നിവരെയും നിയോ​ഗിച്ചു.

ഡോ.കെ.എസ്.രാധാകൃഷ്ണ‌ൻ (എറണാകുളം), സി.സദാനന്ദൻ (കണ്ണൂർ), പി.സുധീർ (തിരുവനന്തപുരം), സി.കൃഷ്‌ണകുമാർ (പാലക്കാട്), ബി.ഗോപാലകൃഷ്‌ണൻ (തൃശ്ശൂർ), ഡോ.അബ്ദുൾ സലാം (തിരുവനന്തപുരം), ആർ.ശ്രീലേഖ െഎപിഎസ് (റിട്ട) (തിരുവനന്തപുരം), കെ. സോമൻ (ആലപ്പുഴ), കെ.കെ. അനീഷ്കുമാർ (തൃശൂർ), അഡ്വ.ഷോൺ ജോർജ് (കോട്ടയം) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ

Advertising
Advertising

അശോകൻ കുളനട (പത്തനംതിട്ട), കെ.രഞ്ജിത്ത് (കണ്ണൂർ), രേണു സുരേഷ് (എറണാകുളം), വി.വി.രാജേഷ് (തിരുവനന്തപുരം), പന്തളം പ്രതാപൻ (ആലപ്പുഴ), ജിജി ജോസഫ് (എറണാകുളം), എം.വി.ഗോപകുമാർ (ആലപ്പുഴ), പൂന്തുറ ശ്രീകുമാർ (തിരുവനന്തപുരം), പി.ശ്യാംരാജ് (ഇടുക്കി), എം.പി.അഞ്ജന രഞ്ജിത്ത് (തിരുവനന്തപുരം) എന്നിവരെ സെക്രട്ടറിമാരായി നിയോ​ഗിച്ചു. 

കെ.സുരേന്ദ്രന്‍, വി.മുരളീധരന്‍ അനുകൂലികളെ ഒഴിവാക്കി രാജീവ് ചന്ദ്രശേഖരിന് അടുപ്പമുള്ളവരെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നു എന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കെ.സുരേന്ദ്രന്‍, വി.മുരളീധരന്‍ അനുകൂലികളെ ഒഴിവാക്കി ഭാരവാഹികളെ പ്രഖ്യാപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ, മീഡിയ കൺവീനർമാർമാരും രാജീവ് ചന്ദ്രശേഖരന്റെ വിശ്വസ്ഥരാണ്

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News