അഞ്ചാംഘട്ട സ്ഥാനാർഥിക പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി; വയനാട്ടിൽ കെ. സുരേന്ദ്രൻ

എറണാകുളത്ത് കെ.എസ് രാധാകൃഷ്ണൻ, ആലത്തൂരിൽ ഡോ. ടി.എൻ സരസു, കൊല്ലത്ത് ജി കൃഷ്ണകുമാർ എന്നിവരാണു മറ്റു സ്ഥാനാർഥികൾ

Update: 2024-03-24 17:21 GMT
Editor : Shaheer | By : Web Desk

ന്യൂഡൽഹി: ബി.ജെ.പി അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ നാലു മണ്ഡലങ്ങളിലേക്ക് ഉൾപ്പെടെയാണു പ്രഖ്യാപനം. വയനാട്ടിൽ കെ. സുരേന്ദ്രനാണു മത്സരിക്കുന്നത്.

അഞ്ചാംഘട്ട പട്ടികയിൽ 111 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിലാണ് കേരളത്തിൽ അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാർഥികൾകൂടി ഉൾപ്പെട്ടിട്ടുള്ളത്. വയനാട്ടിൽ സുരേന്ദ്രൻ എത്തുന്നുവെന്നതാണ് സർപ്രൈസ്. എറണാകുളത്ത് കെ.എസ് രാധാകൃഷ്ണൻ, ആലത്തൂരിൽ ഡോ. ടി.എൻ സരസു, കൊല്ലത്ത് ജി കൃഷ്ണകുമാർ എന്നിവരാണു മറ്റു സ്ഥാനാർഥികൾ.

Advertising
Advertising

കേരളത്തിനു പുറമെ ആന്ധ്രപ്രദേശ്, ബിഹാർ, ഹരിയാന, ഗോവ, ഗുജറാത്ത്, കർണാടക, ജാർഖണ്ഡ്, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, മിസോറം, ഒഡിഷ, രാജസ്ഥാൻ, സിക്കിം, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ കങ്കണ റണാവത്തിനെ പ്രഖ്യാപിച്ചതു തന്നെയാണ് പട്ടികയിലെ പ്രധാന സർപ്രൈസ്. യു.പിയിൽ സുൽത്താൻപൂരിൽ മനേക ഗാന്ധിയും മീറത്തിൽ നടനും രാമായണം സീരിയല്‍ താരവുമായ അരുൺ ഗോവിലുമാണ് സ്ഥാനാർഥികൾ.

Summary: BJP has announced the list of candidates for the fifth phase; K Surendran will contest from Wayanad

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News