പാലക്കാട്ട് വോട്ടർമാർക്ക് പണംകൂടാതെ സാരിയും വിതരണം ചെയ്ത് ബിജെപി; ചിത്രങ്ങൾ പുറത്ത്

രാത്രിയിലാണ് പലയിടങ്ങളിലും സാരി വിതരണം നടത്തിയത്

Update: 2026-04-08 08:49 GMT

പാലക്കാട്: പാലക്കാട് വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയെന്ന ആരോപണത്തിന് പിന്നാലെ സാരിയും വിതരണം ചെയ്തു. പിരായിരിയിൽ ബിജെപി പ്രവർത്തകർ വീടുകളിലെത്തി സാരി വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രിയിലാണ് പലയിടങ്ങളിലും സാരി വിതരണം നടത്തിയത്.

നേരത്തെ, ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം ചെയ്തിരുന്നു. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി മേഖലയിലാണ് പണം വിതരണം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മീഡിയവണ്‍ പുറത്തുവിടുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് സമാനമായ രീതിയില്‍ വീണ്ടും ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Advertising
Advertising

ബിജെപിയുടേത് പരാജയഭീതി മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.എം.ആര്‍ റസാഖ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നല്‍കുമെന്നും റസാഖ് പ്രതികരിച്ചു. 'ബിജെപി വന്‍തോതില്‍ പണമിറക്കി വോട്ടര്‍മാരെ സ്വാധീനിക്കുകയാണ്. സാരി, പണം ഉള്‍പ്പെടെയുള്ളവ നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. വര്‍ഗീയ ധ്രുവീകരണത്തിലൂടെയുള്ള ബിജെപിയുടെ പ്രചാരണങ്ങള്‍ വിലപ്പോവില്ല'. റസാഖ് കൂട്ടിച്ചേര്‍ത്തു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News