'പെൻഷൻ കിട്ടിയ പണമാണ് ആ അമ്മയുടെ കൈയിലിരിക്കുന്നത്'; പാലക്കാട്ട് പണം വിതരണം ചെയ്തതിൽ വിശദീകരണവുമായി ബിജെപി

ബിജെപിക്കെതിരെ കുപ്രചാരണങ്ങൾ നടത്തുകയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറിഎസ്.സുരേഷ് പറഞ്ഞു

Update: 2026-04-08 09:24 GMT

തിരുവനന്തപുരം:പാലക്കാട്ട് വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി ബിജെപി. ബിജെപിക്കെതിരെ കുപ്രചാരണങ്ങൾ നടത്തുകയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറിഎസ്.സുരേഷ് പറഞ്ഞു.

രാവിലെ മദ്യം നൽകിയെന്ന് വി. ശിവൻകുട്ടി ഉന്നയിച്ചു.ഉച്ചയായപ്പോൾ പണം നൽകി എന്ന് ആരോപണം ഉയർന്നുവരുന്നു.പരാജയഭീതിയിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും എസ്.സുരേഷ് പ റഞ്ഞു.

'ആരോപണങ്ങളെ അവഞ്ജയോടെ തള്ളുന്നു. സംഭവത്തിൽ വിശദീകരണം പണം കൈപ്പറ്റിയ ആൾ വ്യക്തമാക്കിയിട്ടുണ്ട്. ഒരു പാവപ്പെട്ട അമ്മയെ പറ്റിയാണ് ഇങ്ങനെ പറയുന്നത്. പെൻഷൻ കിട്ടിയ പണമാണ് കൈയിലിരിക്കുന്നത്.എല്ലാ മാസവും 5000 രൂപ മരുന്ന് വാങ്ങാൻ ആവശ്യമുണ്ട്.ശോഭാസുരേന്ദ്രന്റെ ആളുകൾ വന്നപ്പോൾ പൈസ ചോദിച്ചു.പക്ഷേ തന്നില്ലെന്നും ആ അമ്മ പറഞ്ഞു.മുതിർന്ന സ്ത്രീയെ ആക്ഷേപിക്കുന്നതിനു തുല്യമാണ്..'സുരേഷ് പറഞ്ഞു.

Advertising
Advertising

പാലക്കാട്ട് വോട്ടര്‍മാര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കുന്ന ദൃശ്യങ്ങള്‍ മീഡിയവണ്‍ പുറത്ത് വിട്ടിരുന്നു. എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനൊപ്പം വന്നവരാണ്  കണ്ണാടി മേഖലയിൽ പണം വിതരണം ചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം. ഇതിന്‍റെ ദൃശ്യം പകർത്തിയവരെ  ശോഭാ സുരേന്ദ്രൻ പിന്നീട് ഭീഷണിപ്പെടുത്തിയിരുന്നു.  കരണക്കുറ്റി അടിച്ചുതകർക്കുമെന്നായിരുന്നു ദൃശ്യം പകര്‍ത്തിയവരോട് ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയത്. പണം നല്‍കിയതിന് പിന്നാലെ പാലക്കാട് പിരായിരിയിൽ ബിജെപി സാരിയും വിതരണം ചെയ്തു. രാത്രിയിലാണ് പലയിടങ്ങളിലും സാരി വിതരണം നടത്തിയത്. ഇതിന്‍റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - ലിസി. പി

Similar News