ബിജെപി അധ്യക്ഷനാരാകും?; പ്രസിഡന്‍റ് സ്ഥാനത്തേക്ക് കച്ചമുറുക്കി രാജീവ് ചന്ദ്രശേഖർ, പിന്മാറാതെ കെ.സുരേന്ദ്രന്‍

മത്സരം ഒഴിവാക്കാൻ കേന്ദ്ര ബിജെപി നേതൃത്വം

Update: 2025-03-21 08:25 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് കച്ചമുറുക്കി മുൻകേന്ദ്ര മന്ത്രി രാജീവ്ചന്ദ്രശേഖർ. മറ്റന്നാൾ നോമിനേഷൻ നൽകും.ഇതുവരെ പിന്മാറാൻ തയ്യാറാകാത്ത കെ.സുരേന്ദ്രനും നോമിനേഷൻ നൽകിയാൽ മത്സരത്തിന് കളമൊരുങ്ങും.

 പ്രഹളാദ് ജോഷിയാണ് റിട്ടേണിങ്ങ് ഓഫീസർ . 24 -ാം തീയ്യതി തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റിനെ തെരഞ്ഞെടുക്കും.  കൂടുതൽ പേർ പത്രിക നൽകിയാൽ വോട്ടെടുപ്പിലേക്ക് നീങ്ങും . അതേസമയം, മത്സരം ഒഴിവാക്കാൻ കേന്ദ്ര ബിജെപി നേതൃത്വം ഇടപെടുമെന്നാണ് സൂചന.

സുരേന്ദ്രൻ്റെ എതിർ പക്ഷത്ത് നിൽക്കുന്നവർ രാജീവ് ചന്ദ്രശേഖരനെ പിന്തുണക്കാനാണ് സാധ്യത. അതേസമയം, എം.ടി രമേശ് , ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട് . വോട്ടെടുപ്പിൽ റിട്ടേണിങ്ങ് ഓഫീസറുടെ തീരുമാനം നിർണായകമാകും. പത്രിക സമർപ്പിക്കാനുള്ള ദിവസത്തിനുമുൻപ് ഒറ്റ പേരിലേക്ക് എത്തി തെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തിരക്കിട്ട നീക്കങ്ങൾ.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News