'ശ്രീമതി കരഞ്ഞ് പറഞ്ഞതു കൊണ്ടാണ് ഖേദം പ്രകടിപ്പിച്ചത്'; ഖേദപ്രകടനം ഔദാര്യമെന്ന് ബി.ഗോപാലകൃഷ്ണൻ

'ഖേദം പ്രകടിപ്പിക്കാൻ കോടതി പറഞ്ഞിട്ടില്ല'

Update: 2025-03-28 05:19 GMT
Editor : ലിസി. പി | By : Web Desk

പി.കെ.ശ്രീമതിയോടുള്ള ഖേദപ്രകടനം തന്റെ ഔദാര്യമെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ.ഖേദം പ്രകടിപ്പിക്കാൻ കോടതി പറഞ്ഞിട്ടില്ല.ശ്രീമതി കരഞ്ഞ് പറഞ്ഞതു കൊണ്ടാണ് ഖേദം പ്രകടിപ്പിച്ചത്. മാപ്പല്ല പറഞ്ഞതെന്നും ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.

'കോടതിയിൽ കേസ് പൂർത്തിയായിട്ടില്ല.ശ്രീമതി നൽകിയ കേസ് കോടതിയിൽ നിലനിൽക്കില്ല.കണ്ണൂർ കോടതിയിൽ കേസ് തീർന്നതായി ശ്രീമതിയുടെ അഭിഭാഷകൻ പറഞ്ഞു. മാപ്പല്ല പറഞ്ഞത് , ഖേദം പ്രകടിപ്പിച്ചത് ശ്രീമതിയുടെ മനോവിഷമം കണ്ടാണെന്നും ഒരു സ്ത്രീയുടെ കണ്ണീർ വീഴാൻ പാടില്ലെന്ന രാഷ്ട്രീയ ബോധം കൊണ്ടാണ്  ഖേദം പ്രകടിപ്പിച്ചതെന്നും' ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Advertising
Advertising

സിപിഎം നേതാവ് പി.കെ ശ്രീമതിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിൽ കഴിഞ്ഞ ദിവസമാണ് ഗോപാലകൃഷ്ണന്‍ ഖേദപ്രകടനം നടത്തിയത്.  2018 ജനുവരി 25ന് ചാനല്‍ ചര്‍ച്ചയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു പരാതി. പി.കെ ശ്രീമതി ആരോ​ഗ്യ മന്ത്രിയായിരിക്കെ, മകന്റെ കമ്പനിയില്‍ നിന്നും ആരോഗ്യ വകുപ്പ് മരുന്നുകള്‍ വാങ്ങി എന്നായിരുന്നു  ബി. ഗോപാലകൃഷ്ണന്റെ ആരോപണം. ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ തന്റെ കൈവശം തെളിവോ രേഖകളോ ഇല്ലെന്ന് ഗോപാലകൃഷ്ണൻ . മകനെതിരെ വന്നത് വ്യാജ ആരോപണമാണെന്നും വസ്തുതകൾ മനസിലാക്കാതെ വ്യക്തിപരമായി ചാനൽ ചർച്ചകളിൽ നടത്തുന്ന അധിക്ഷേപങ്ങൾ ഭൂഷണമല്ലെന്നും പി.കെ ശ്രീമതി പറഞ്ഞു. നിയമ നടപടികൾ അവസാനിച്ചതായും ശ്രീമതി അറിയിച്ചു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News