'നേരേ മലയാളം എഴുതാനും വായിക്കാനും അറിയാത്തവൻ': ബിജെപി കോഴിക്കോട് മേഖല സെക്രട്ടറിയെ ആക്ഷേപിച്ച് ബിജെപി നേതാവ്

ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ച് കാസർകോട് ഇൻ ചാർജ് മാത്യുവാണ് ഫേസ്ബുക്കിൽ ആക്ഷേപിച്ചത്

Update: 2025-11-26 06:04 GMT

അഡ്വ. കെ ശ്രീകാന്ത്- മാത്യു കവ് ഫേസ്ബുക്കിലിട്ട കമന്റ്

കാസര്‍കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി കോഴിക്കോട് മേഖലാ സെക്രട്ടറി അഡ്വ. കെ ശ്രീകാന്തിനെ ഫേസ്ബുക്കിൽ ആക്ഷേപിച്ച് ബിജെപി നേതാവ്. 

ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ച് കാസർകോട് ഇൻ ചാർജ് മാത്യുവാണ് ഫേസ്ബുക്കിൽ ആക്ഷേപിച്ചത്.

'നേരേ മലയാളം എഴുതാനും വായിക്കാനും അറിയാത്തവൻ, സ്വന്തം പാർട്ടിയെ വിറ്റ് കാശാക്കുന്ന ഉണ്ണാക്കൻ, ശ്രീകാന്ത് പ്രചാരണത്തിന് പോയ സ്ഥലത്ത് പാർട്ടി തോൽക്കും എന്നിങ്ങനെയൊക്കെയാണ് വിമര്‍ശനങ്ങളും ആക്ഷേപങ്ങളും. 

കാസർഗോഡ് ദേലംപാടി പഞ്ചായത്തിലെ ബിജെപി തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ ശ്രീകാന്ത് ഉദ്‌ഘാടനം ചെയ്യുന്ന പോസ്റ്റിന്‍റെ കമന്‍റ് ബോക്സിലായിരുന്നു മാത്യുവിന്റെ വിമർശനവും പരിഹാസവും.  

Advertising
Advertising

നേരത്തെ പാർട്ടിയിൽ നിന്ന് നടപടി നേരിട്ട മാത്യുവിനെ, എം.എൽ അശ്വിനി കാസർഗോഡ് ജില്ലാ പ്രസിഡൻ്റായ ശേഷമാണ് തിരിച്ചെടുത്ത് പുതിയ ചുമതല നൽകിയത്. ശ്രീകാന്തിനെതിരെ പാര്‍ട്ടിക്കത്ത് തന്നെ നിരവധി വിമര്‍ശനങ്ങളുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് മാത്യുവിന്റെ അധിക്ഷേപ കമന്റും. 

Watch Video Report

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News