തൃശൂർ മറ്റത്തൂരിൽ ബിജെപി പിന്തുണ കോൺഗ്രസിന്; സഖ്യം നേതാക്കളുടെ അറിവോടെയെന്ന് സൂചന
ഡിസിസി ജനറൽ സെക്രട്ടറിയും മണ്ഡലം പ്രസിഡൻ്റുമാണ് ചർച്ച നടത്തിയത്
തൃശൂർ: തൃശൂർ മറ്റത്തൂരിൽ ബിജെപി പിന്തുണ കോൺഗ്രസിന്. കോൺഗ്രസ് വിമതയായി ജയിച്ച ടെസിയെ മുന്നിൽ നിർത്തി ഭരണം പിടിക്കാനാണ് നീക്കം. കോൺഗ്രസിന്റെ എട്ടു മെമ്പർമാർ പാർട്ടിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് നാടകീയ നീക്കം. എട്ട് കോൺഗ്രസ് അംഗങ്ങൾ, രണ്ട് വിമതർ, ബിജെപി അംഗങ്ങൾ എന്നിവർ യുഡിഎഫ് പാനലിൽ. പത്ത് സീറ്റുകൾ എൽഡിഎഫും പത്ത് സീറ്റുകൾ യുഡിഎഫും നേടിയിരുന്നു. വിജയിച്ച വിമതയുടെയും ബിജെപി അംഗത്തിൻ്റെയും പിന്തുണയോടെ കോൺഗ്രസ് ഭരണം പിടിക്കുകയായിരുന്നു.
കോൺഗ്രസ്- ബിജെപി നേതാക്കളുടെ അറിവോടെയാണ് സഖ്യ ചർച്ചയെന്നാണ് സൂചന. ഡിസിസി ജനറൽ സെക്രട്ടറിയും മണ്ഡലം പ്രസിഡൻ്റുമാണ് ചർച്ച നടത്തിയത്.
എന്നാൽ ബിജെപി പ്രഖ്യാപിത ശത്രുവാണെന്നും സഖ്യത്തിന് ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ടി.എൻ. പ്രതാപൻ പറഞ്ഞു. കോൺഗ്രസ് നിലപാടിനെതിരെ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തി.
സഖ്യത്തിനായി ചർച്ച നടത്തിയ നേതാക്കളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് കെപിസിസി. ഡിസിസി ജനറൽ സെക്രട്ടറി ടി. എം ചന്ദ്രൻ, മണ്ഡലം പ്രസിഡൻറ് ഷാഫി കല്ലൂപറമ്പിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.