സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നു

പൊലീസ് ആക്ടിലെ 119 എ വകുപ്പും സുരേഷ് ഗോപിക്കെതിരെ ചുമത്തും

Update: 2023-12-27 01:38 GMT
Editor : Jaisy Thomas | By : Web Desk

സുരേഷ് ഗോപി

Advertising

കോഴിക്കോട്: ബി.ജെ.പി നേതാവും സിനിമാതാരവുമായ സുരേഷ് ഗോപി മീഡിയവണ്‍ സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് ഷിദ ജഗത്തിനോട് അപമര്യാദയായി പെരുമാറിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നു. ബോധപൂർവമായ ലൈംഗികാതിക്രമം ഐ പി സി 354 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പൊലീസ് ആക്ടിലെ 119 എ വകുപ്പും സുരേഷ് ഗോപിക്കെതിരെ ചുമത്തും.

ലൈംഗിക ഉദ്ദേശ്യത്തോടുകൂടിയള്ള ബോധപൂർവമായ അതിക്രമം മാധ്യമ പ്രവർത്തകക്കെതിരെ സുരേഷ് ഗോപി നടത്തിയെന്നാണ് അന്വേഷണത്തിന് ശേഷം പൊലീസിന്‍റെ നിഗമനം. മീഡിയവണ്‍ സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് ഷിദ ജഗത്തിന്‍റെ പരാതിയെ സാക്ഷ്യപ്പെടുത്തുന്ന രീതിയില്‍ സാക്ഷിമൊഴിയും വീഡിയോ ദൃശ്യങ്ങളുടെ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആദ്യ ചുമത്തിയ 354 എ വകുപ്പിന് പകരം ഐ പി സി 354 തന്നെ ചുമത്താന്‍ പൊലീസ് തീരുമാനിച്ചത്. 2 വർഷം വരെ തടവും പിഴയും ലഭിക്കാനിടയുള്ള കുറ്റമാണിത്.

കേരള പൊലീസ് ആക്ടിലെ 119 എ വകുപ്പും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തും. പൊതുസ്ഥലത്ത് സ്ത്രീയോട് മോശമായി പെരുമാറിയ കുറ്റമാണ് ഈ വകുപ്പിലുള്ളത്. അന്വേഷണം അവസാന ഘട്ടത്തിലാണന്നും കുറ്റപത്രം വൈകാതെ സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് നടക്കാവ് എസ്. ഐ ബിനു മോഹന്‍ പറഞ്ഞു. ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുരേഷ് ഗോപിയെ നവംബർ 15ന് പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News