കോട്ടയത്ത് അന്തര്‍ സംസ്ഥാന ബസില്‍ യാത്ര ചെയ്യുന്ന രണ്ടുപേരില്‍ നിന്ന് 72 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

പ്രതികളെ ആദായ നികുതി വകുപ്പിന് കൈമാറി.

Update: 2025-12-02 07:36 GMT
Editor : Lissy P | By : Web Desk

കോട്ടയം: കോട്ടയത്ത് അന്തർ സംസ്ഥാന വാഹന പരിശോധനക്കിടെ കള്ളപ്പണം പിടികൂടി. എക്സൈസ് പരിശോധനക്കിടെ ആന്ധ്ര സ്വദേശികളിൽ നിന്നും 72 ലക്ഷം രൂപയാണ് പിടികൂടിയത്. പ്രതികളെ ആദായ നികുതി വകുപ്പിന് കൈമാറി.രാജൻ പേട്ട ഷഹർഷാവാലി (25 ), ഷേക്ക് ജാഫർവാലി (59) എന്നിവരാണ് പിടിയിലായത് .

ബംഗളൂരുവില്‍ നിന്നും പത്താനാപുരത്തേക്ക് പോകുന്ന അന്തര്‍ സംസ്ഥാന ബസിലാണ് ഇരുവരും യാത്ര ചെയ്തിരുന്നത്. ബാഗിനുള്ളിലും ജാക്കറ്റിനുള്ളിലുമാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെടുത്തത്. പണത്തിന്‍റെ ഉറവിടം അന്വേഷിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News