വരാപ്പുഴയിൽ പടക്കനിർമാണശാലയിൽ സ്‌ഫോടനം; ഒരാൾ മരിച്ചു-കുട്ടികളടക്കം ഏഴുപേർക്ക് പരിക്ക്‌

പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. പടക്കനിർമാണശാലയോട് ചേർന്നുള്ള വീട് പൂർണമായും തകർന്നു.

Update: 2023-02-28 13:46 GMT

Varapuzha Fireworks Factory

കൊച്ചി: വരാപ്പുഴയിൽ പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു.മൂന്ന് കുട്ടികളടക്കം ഏഴുപേർക്ക് പരിക്കേറ്റു.  പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. ജെൻസൻ(38), ഫ്രെഡിന(30), കെ.ജെ മത്തായി (69), എസ്തർ (7), എൽസ (5), ഇസബെൽ (8), നീരജ്(30) എന്നിവർക്കാണ് പരിക്കേറ്റത്.

പടക്കനിർമാണശാലയോട് ചേർന്നുള്ള വീട് പൂർണമായും തകർന്നു. പടക്കനിർമാണശാലയിൽ തുടർച്ചയായി സ്‌ഫോടനം ഉണ്ടായതിനാൽ തുടക്കത്തിൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിട്ടിരുന്നു. അഞ്ച് കിലോമീറ്റർ അകലെ വരെ സ്‌ഫോടനശബ്ദം കേട്ടതായാണ് പ്രദേശവാസികൾ പറയുന്നത്.

Advertising
Advertising

പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്. അപകടമുണ്ടായ സ്ഥലത്തേക്ക് റോഡ് സൗകര്യം ഇല്ലാത്തതിനാൽ ഫയർ എഞ്ചിനുകൾ എത്താനും വൈകിയിരുന്നു. റോഡിൽനിന്ന് പൈപ്പിട്ട് വെള്ളമെത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.  ജില്ലാ കലക്ടർ രേണു രാജും റൂറൽ പൊലീസ് മേധാവിയും സ്ഥലത്തെത്തിയിട്ടുണ്ട്.

Full View

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News