Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കൊല്ലം: സംസ്ഥാനത്ത് ജോലിഭാരത്തില്‍ ബിഎല്‍ഒമാരുടെ പ്രതിഷേധം കടുക്കുന്നു. എസ്ഐആർ അപേക്ഷ ഫോം വിതരണം വൈകുന്നു. ടാർഗറ്റ് തികയ്ക്കാൻ സമ്മർദമുണ്ടെന്ന് കൊല്ലം കടവൂരിലെ ബിഎൽഒ പൗളിൻ ജോർജ്. ഇടുക്കി പീരുമേടിൽ ബിഎൽഓയെ വീട്ടുകാർ അധിക്ഷേപിക്കുന്ന ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്.
രാവിലെ 8.30 മുതൽ രാത്രി 9.30 വരെ ഫീൽഡിൽ നിൽക്കേണ്ടി വരുന്നെന്നും ജോലി കഴിഞ്ഞ് രാത്രി വൈകി വരുമ്പോൾ സ്ത്രീകൾ നേരിടുന്ന പ്രശ്നം വലുതാണെന്നും പൗളിൻ ജോർജ് പറഞ്ഞു. ജോലി കഴിഞ്ഞ് വന്ന് രാത്രി ഓൺലൈൻ മീറ്റിങ്ങിനും ഇരിക്കേണ്ടി വരുന്നതായും യാതൊരു പരിശീലനവും തരാതെയാണ് ബിഎൽഒമാരെ നിയോഗിച്ചതെന്നും പൗളിൻ കൂട്ടിച്ചേർത്തു.
കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജിന്റെ ആത്മഹത്യക്ക് പിന്നാലെയാണ് നിരവധി ബിഎൽഒമാർ അവരുടെ സമ്മർദത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വരുന്നത്. കഴിഞ്ഞ ദിവസം ബിഎൽഒമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ പേരുകൾ ആവശ്യപ്പെടുകയും രാത്രി 10 മണിക്ക് മീറ്റിംഗിൽ കയറാൻ സാധിക്കാത്ത ബിഎൽഒമാരെ ശകാരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്ന് പലരും തുറന്നു പറയുന്നു.