മലപ്പുറം അരീക്കോട് ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂരിൽ കുളത്തിൽ വീണ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥി മരിച്ചു
Update: 2025-06-04 04:07 GMT
മലപ്പുറം: അരീക്കോട് ഒഴുക്കിൽപ്പെട്ട് കാണാതായ പതിമൂന്നുകാരന്റെ മൃതദേഹം കണ്ടെത്തി. മാങ്കടവ് സ്വദേശി ഹിദായത്തിന്റെ മകൻ അൻഷിഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി ചാലിയാറിൽ ഒഴുക്കിൽപ്പെട്ടത്.
അതേസമയം, കണ്ണൂരിൽ കുളത്തിൽ വീണ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥി മരിച്ചു. പരിയാരം ഗവ. മെഡിക്കൽ കോളേജിലെ രണ്ടാം വർഷ ബിഎസ്ഇ നഴ്സിങ് വിദ്യാർഥി അഭിമന്യു ആണ് മരിച്ചത് . ഹോസ്റ്റലിലേക്ക് പോകും വഴി കഴിഞ്ഞ ദിവസം അബദ്ധത്തിൽ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു.ഫയര്‍ഫോഴ്സ് എത്തിയാണ് അഭിമന്യുവിനെ കുളത്തില്‍ നിന്ന് പുറപ്പെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.ചികിത്സയിലിരിക്കെയാണ് അഭിമന്യുവിന്‍റെ മരണം.