തിരുവനന്തപുരത്ത് 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ

ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ സുഹൃത്ത് വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ അഭിരാമിനെ പിന്നീട് കാണാതാവുകയായിരുന്നു

Update: 2026-11-02 16:18 GMT

തിരുവനന്തപുരം: ശ്രീകാര്യത്ത് 17കാരനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശി എം.ഡി. അഭിരാമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഭിരാമിന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.

ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ സുഹൃത്ത് വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ അഭിരാമിനെ പിന്നീട് കാണാതാവുകയായിരുന്നു. രാത്രി വൈകിയും തിരിച്ചെത്താതിരിക്കുകയും ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തതോടെ പിതാവ് ശ്രീകാര്യം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്.

Advertising
Advertising

ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയുടെ ശബ്ദത്തിൽ അഭിരാമിനെ വിളിച്ചുവരുത്തിയെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പാങ്ങപ്പാറയിലേക്ക് വരാനായിരുന്നു ക്ഷണം. തുടർന്ന് അഭിരാമിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ കെട്ടിത്തൂക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

വൈകിട്ടോടെ പ്രതികളിലൊരാൾ മറ്റൊരു സുഹൃത്തിനോട് കൊലപാതക വിവരം വെളിപ്പെടുത്തിയതായാണ് വിവരം. ഈ സുഹൃത്താണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News