വാല്‍പ്പാറയില്‍ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; കിട്ടിയത് തേയില തോട്ടത്തില്‍ നിന്ന്

ഝാർഖണ്ഡ്‌ ദമ്പതികളുടെ മകള്‍ റോഷ്‌നിയെ ആണ് കഴിഞ്ഞ ദിവസം പുലി പുലിപിടിച്ചത്

Update: 2025-06-21 07:00 GMT

തമിഴ്‌നാട്: വാല്‍പ്പാറയില്‍ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തേയിലത്തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്‌. ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്നിയെ ആണ് കഴിഞ്ഞ ദിവസം പുലി കൊണ്ടുപോയത്. പെണ്‍കുട്ടിക്കായി ഇന്നലെ മുതല്‍ വ്യാപകമായി തിരച്ചില്‍ നടത്തുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. ഇന്നലെ വൈകീട്ടാണ് പുലി കുട്ടിയെ കടിച്ചുകൊണ്ടുപോയത്. അമ്മയുടെ നിലവിളികേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. കാണാതായ സ്ഥലത്ത് പുലിയുടെ കാല്‍പ്പാടുകളുണ്ടെന്ന്‌ വാല്‍പ്പാറ റേഞ്ച് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ തോട്ടം തൊഴിലാളികളാണ്.

Advertising
Advertising

കുട്ടിയുടെ ഉടുപ്പിന്റെ ഭാഗവും പിന്നീട് കണ്ടെത്തി. ഡോഗ് സ്‌ക്വാഡിനെ എത്തിച്ചും ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ലായിരുന്നു. തേയിലത്തോട്ടത്തിലേക്ക് കുട്ടിയെ പുലി കൊണ്ടുപോയെന്നാണ് അമ്മ പോലീസില്‍ നല്‍കിയ മൊഴി. വീടിനകത്ത് കുട്ടി കളിക്കുമ്പോഴാണ് പുലി കടിച്ചു കൊണ്ടു പോയത്. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പല സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. രക്ഷാപ്രവര്‍ത്തനത്തിന് കൃത്യമായ ഇടപെടല്‍ നടത്തിയെങ്കിലും ദുഖകരമായ വിവരമാണ് നാടിനെ തേടിയെത്തിയത്.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News