ലോക കാൻസർ ദിനം: കൊച്ചിയിൽ ഓറഞ്ച് റണ്ണേഴ്സ് ക്ലബ്ബിന്റെ മെഗാ രക്തദാന ക്യാമ്പ്; നൂറിലധികം പേർ പങ്കെടുത്തു

"മൈൽസ് ഫോർ ഹെൽത്ത്‌, ഡ്രോപ്പ്സ് ഫോർ ലൈഫ്" എന്ന സന്ദേശമുയർത്തി സുഭാഷ് പാർക്കിലെ 'ആരാമം' ഹാളിലായിരുന്നു ക്യാമ്പ് നടന്നത്

Update: 2026-02-06 11:49 GMT

​കൊച്ചി: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ഓറഞ്ച് റണ്ണേഴ്സ് ക്ലബ്ബും കൊച്ചി മുനിസിപ്പൽ കോർപ്പറേഷനും ചേർന്ന് സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. "മൈൽസ് ഫോർ ഹെൽത്ത്‌, ഡ്രോപ്പ്സ് ഫോർ ലൈഫ്" എന്ന സന്ദേശമുയർത്തി സുഭാഷ് പാർക്കിലെ 'ആരാമം' ഹാളിലായിരുന്നു ക്യാമ്പ് നടന്നത്.

​കൊച്ചി മേയർ അഡ്വ. മിനിമോൾ വി.കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഓറഞ്ച് റണ്ണേഴ്സ് ക്ലബ്ബ് പ്രസിഡന്റ് കൃഷ്ണപ്രസാദ് ആർ സ്വാഗതം ആശംസിച്ചു. സെക്രട്ടറി സന്തോഷ് കുമാർ ആശംസകൾ നേർന്നു. ജീവിതം രക്ഷിക്കുന്നതിനായുള്ള രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് മേയർ സംസാരിച്ചു. മേയറുടെ ഭർത്താവ് ജോയ്.ജെ, ഓറഞ്ച് റണ്ണേഴ്സ് ക്ലബ്ബ് മെമ്പേഴ്സ്, വിദേശ പൗരന്മാർ എന്നിവരുൾപ്പെടെ നൂറിലധികം സന്നദ്ധപ്രവർത്തകർ രക്തം നൽകി.

​പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ റെനൈ മെഡിസിറ്റിയാണ് ക്യാമ്പിന് മെഡിക്കൽ പിന്തുണ നൽകിയത്. റെനൈ മെഡിസിറ്റിയിലെ പത്തോളജി വിഭാഗം മേധാവി ഡോ. സുനിതയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് രക്തശേഖരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ക്യാമ്പ് വിജയകരമാക്കുന്നതിൽ ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനം നിർണായകമായി. ​കാൻസർ രോഗികൾക്കും മറ്റും രക്തം അത്യാവശ്യമായി വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളിൽ കൃത്യമായ അവബോധം സൃഷ്ടിക്കുകയായിരുന്നു ഈ മെഗാ ക്യാമ്പിന്റെ ലക്ഷ്യം.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News