തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി
പൊലീസിന്റെ ഫേസ്ബുക്ക് പേജിന്റെ മെസഞ്ചറിൽ തെലങ്കാനയിൽ നിന്നാണ് ഭീഷണി സന്ദേശം വന്നത്.
Update: 2025-02-12 16:28 GMT
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. പൊലീസിന്റെ ഫേസ്ബുക്ക് പേജിന്റെ മെസഞ്ചറിലാണ് സന്ദേശം വന്നത്. തെലങ്കാനയിൽ നിന്നാണ് ഭീഷണി സന്ദേശം. രണ്ടിടത്തും ബോംബ് വെച്ചിട്ടുണ്ടെന്നും 36 മണിക്കൂറിനുള്ളിൽ പൊട്ടുമെന്നുമാണ് സന്ദേശം.
തിരുവനന്തപുരം സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് റെയിൽവേ അറിയിച്ചു. പ്രോട്ടോകോൾ അനുസരിച്ചുള്ള പരിശോധനകൾ പൂർത്തിയായി. ട്രെയിൻ ഗതാഗതത്തിന് സുരക്ഷാ പ്രശ്നങ്ങളില്ലെന്നും റെയിൽവേ അറിയിച്ചു.