തിരുവനന്തപുരത്ത് പരിപാടി തുടങ്ങി നിമിഷങ്ങൾക്കകം കുപ്പിയേറും കല്ലേറും; എസ്എഫ്ഐക്കെതിരെ ഒ.ജെ. ജനീഷ്

ഹോസ്റ്റലിൽ പൊലീസ് തൂഫാൻ റെയ്ഡ് നടത്തേണ്ടിയിരുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അവിടെ എത്തിയതിന്റെ സാഹചര്യം വ്യക്തമാക്കണമെന്നും ഒ.ജെ. ജനീഷ്

Update: 2026-10-01 05:07 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് പരിപാടി തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ കുപ്പിയേറും കല്ലേറും ഉണ്ടായതായി മന്ത്രി ഒ.ജെ. ജനീഷ്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ജാഥ നിർത്തിവെച്ച് സംഘർഷം അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് പ്രവർത്തകർ സ്ഥലത്തെത്തിയപ്പോഴാണ് വാഹനങ്ങൾ തകർത്ത നിലയിൽ കണ്ടതെന്നും ജനീഷ് ആരോപിച്ചു.

ബിജെപിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനുമെതിരെയാണ് പ്രതിഷേധം നടത്തിയതെന്നും ഇതിനെതിരെ എസ്എഫ്ഐ എന്തിനാണ് അക്രമം അഴിച്ചുവിട്ടതെന്നും അദ്ദേഹം ചോദിച്ചു. അക്രമങ്ങൾക്ക് തുടക്കമിട്ടത് എസ്എഫ്ഐ ആണെന്നും ജനീഷ് ആരോപിച്ചു.

Advertising
Advertising

ഹോസ്റ്റലിൽ നിന്നാണ് ബിയർ കുപ്പികൾ എറിഞ്ഞതെന്നാണ് ഒ.ജെ. ജനീഷിന്റെ ആരോപണം. ഹോസ്റ്റലിൽ എന്തിനാണ് ബിയർ കുപ്പികൾ ഉണ്ടായിരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഹോസ്റ്റലിൽ പൊലീസ് തൂഫാൻ റെയ്സ് നടത്തേണ്ടിയിരുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അവിടെ എത്തിയതിന്റെ സാഹചര്യം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.ഹോസ്റ്റലിൽ എന്ത് ജനാധിപത്യ പ്രവർത്തനമാണ് നടക്കുന്നതെന്നും ജനീഷ് ചോദിച്ചു. ഇത് ഗുണ്ടായിസമാണെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി വിരുദ്ധ പ്രചാരണത്തിൽ എസ്എഫ്ഐ എന്തിനാണ് പ്രകോപിതരാകുന്നതെന്നും ജനീഷ് ചോദിച്ചു. ഗ്യാനേഷ് കുമാറിനെതിരായ സമരത്തെ പിണറായി വിജയനെതിരായ സമരമായി കാണുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.ഇന്നലത്തെ ആക്രമണത്തിന്റെ പേരിൽ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും ആദ്യം അക്രമം നടത്തിയത് എസ്എഫ്ഐ ആണെന്നും അദ്ദേഹം ആവർത്തിച്ചു.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News