അഭിഭാഷകരുടെ ബഹിഷ്‌കരണം; ഹൈക്കോടതി നടപടികൾ തടസ്സപ്പെട്ടു

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ കേസിൽ അഭിഭാഷകരെ പ്രതിചേർത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

Update: 2022-10-31 07:05 GMT

കൊച്ചി: അഭിഭാഷകർ ബഹിഷ്‌കരിച്ചതിനെ തുടർന്ന് ഹൈക്കോടതി നടപടികൾ തടസ്സപ്പെട്ടു. എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ കേസിൽ അഭിഭാഷകരെ പ്രതിചേർത്തതിൽ പ്രതിഷേധിച്ചാണ് നടപടി. ഹൈക്കോർട്ട് അഡ്വക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ബഹിഷ്‌കരണം.

അഭിഭാഷകരുടെ ഓഫീസിൽവച്ച് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അഡ്വ. അലക്‌സ്, അഡ്വ. സുധീർ, അഡ്വ. ജോസ് എന്നിവരെയാണ് പ്രതി ചേർത്തത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News