കോതമംഗലത്ത് യുവതിയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് അറസ്റ്റിൽ

സോനയുടെ ആത്മഹത്യാക്കുറിപ്പിൽ പറവൂർ സ്വദേശി റമീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്

Update: 2025-08-11 07:57 GMT
Editor : Lissy P | By : Web Desk

കോതമംഗലം: എറണാകുളം കോതമംഗലത്ത് യുവതിയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് അറസ്റ്റിൽ. കോതമംഗലം സ്വദേശി സോനാ എൽദോസിന്റെ ആത്മഹത്യയിൽ പറവൂർ സ്വദേശി റമീസിനെതിരെയാണ് കേസെടുത്തത്. ആത്മഹത്യാപ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

പ്രതി സോനയെ മർദിച്ചതിന്റെ തെളിവുകൾ പൊലീസ് കണ്ടെത്തി. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റിൽ നിന്നാണ് തെളിവുകൾ ലഭിച്ചത്.റമീസ് മുൻപും ലഹരി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. സോനയുടെ ആത്മഹത്യാക്കുറിപ്പിൽ റമീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തന്നെ മതം മാറാൻ നിർബന്ധിച്ചെന്നും  മതം മാറാൻ തയ്യാറായ ശേഷവും റമീസിന്റെ വീട്ടുകാർ ഉപദ്രവിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. 

Advertising
Advertising

(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056) 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News