ജ്യൂസാണെന്ന് കരുതി കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്നെടുത്ത് കുടിച്ച് സഹോദരങ്ങള്‍

പത്തും ആറും വയസുള്ള കുട്ടികളാണ് ചികിത്സയിലുള്ളത്

Update: 2025-11-06 05:19 GMT
Editor : Lissy P | By : Web Desk

representative image

പാലക്കാട്:  ജ്യൂസാണെന്ന് കരുതി കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച സഹോദരങ്ങൾ ആശുപത്രിയിൽ.പാലക്കാട് ആലത്തൂർ വെങ്ങന്നൂർ സ്വദേശികളായ പത്തും ആറും വയസുള്ള കുട്ടികളാണ് ചികിത്സയിലുള്ളത്.

ജ്യൂസ് കുപ്പിയിൽ നിറച്ച മരുന്ന് കുട്ടികൾ അബദ്ധത്തിൽ കുടിക്കുകയായിരുന്നു. രുചിഭേദം വന്നതോടെ കുട്ടികൾ മരുന്ന് തുപ്പി. കുളമ്പുരോഗത്തിന് പുരട്ടുന്ന മരുന്നിന് അമ്ളത ഉള്ളതായതിനാൽ വായയിലും തൊണ്ടയിലും പൊള്ളലേറ്റു. ഇരുവരും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികൾ അപകട നില തരണം ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News