പെരുമഴ തുടരുന്നു; കളമശ്ശേരിയില്‍ മൂന്നുനില വീട് നിലംപൊത്തി

പുലർച്ചെയാണ് എറണാകുളം കൂനംതൈയ്യിൽ ഹംസയുടെ മൂന്ന് നില വീട് നിലംപൊത്തിയത്.

Update: 2021-07-16 07:55 GMT
Editor : Jaisy Thomas | By : Web Desk
Advertising

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ . എറണാകുളം കൂനംതൈയ്യിൽ കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണു. തലനാരിഴക്കാണ് കുടുംബം രക്ഷപ്പെട്ടത്. വടക്കൻ ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്.

പുലർച്ചെയാണ് എറണാകുളം കൂനംതൈയ്യിൽ ഹംസയുടെ മൂന്ന് നില വീട് നിലംപൊത്തിയത്. വീടിനകത്ത് കുടുങ്ങിയവരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. കരിങ്കൽ അടിത്തറയിൽ ചെങ്കല്ല് കൊണ്ട് പണിത താഴത്തെ നില പൂർണമായി തകർന്നു. തകർന്ന ഭാഗം സമീപത്തെ വീടിനും ഭീഷണിയായിരിക്കുകയാണ്.

ക്രെയിൻ ഉപയോഗിച്ച് വീടിന്‍റെ പ്രധാന ഭാഗങ്ങൾ നീക്കാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്സ്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News