തിരൂരില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം

ഇരുദിശകളിൽ നിന്നും വന്ന സ്വകാര്യ ബസ്സുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല

Update: 2023-04-07 13:38 GMT

Accident

മലപ്പുറം: തിരൂരിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. 32 പേർക്ക് പരിക്കേറ്റു. സമീപത്ത് നിർത്തിയിട്ടിരുന്ന കാറും പിറകിലുണ്ടായിരുന്ന കാറും അപകടത്തിൽപ്പെട്ടു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്ന് ഉച്ചക്ക് രണ്ടരയോടുകൂടിയാണ് അപകടമുണ്ടായത്.

ഇരുദിശകളിൽ നിന്നും വന്ന സ്വ കാര്യ ബസ്സുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. തിരൂർ ഭാഗത്തുനിന്നും മലപ്പുറത്തേക്ക് വന്ന ബസ്സും മലപ്പുറത്തുനിന്നും തിരൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം ഒരു മണിക്കൂർ നേരത്തേക്ക് സംസ്ഥാന പാതയിൽ ഗതാഗത തടസമുണ്ടായി. ഫയർഫോഴ്‌സും പൊലീസുമെത്തി ക്രെയിൻ ഉപയോഗിച്ചാണ് വാഹനങ്ങൾ നീക്കിയത്.

Advertising
Advertising
Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News