കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബിരുദപരീക്ഷയില്‍ മാറ്റം

27-ന് തുടങ്ങാനിരുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദപരീക്ഷകള്‍ 31-ലേക്ക് പുനക്രമീകരിച്ചു

Update: 2022-01-21 17:46 GMT

കാലിക്കറ്റ് സര്‍വകലാശാല  അഞ്ചാം സെമസ്റ്റര്‍ ബിരുദപരീക്ഷയില്‍ മാറ്റം. 27-ന് തുടങ്ങാനിരുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദപരീക്ഷകള്‍  31-ലേക്ക് പുനക്രമീകരിച്ചു. ഒന്നിലധികം പ്രോഗ്രാമുകളുടെ പരീക്ഷകള്‍ക്ക് ചോദ്യക്കടലാസ് ഓണ്‍ലൈനായി വിതരണം ചെയ്യുമ്പോള്‍ പ്രയാസമുണ്ടാകുമെന്ന് പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്മെന്‍റ്കളുടേയും പ്രതിനിധികള്‍ പരീക്ഷാ സമിതി യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് ടൈം ടേബിള്‍ മാറ്റം വരുത്തിയതെന്ന് പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ജി. റിജുലാല്‍ പറഞ്ഞു. പുതുക്കിയ സമയക്രമം വൈകാതെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News