കാലിക്കറ്റ് സർവകലാശാല പെരുന്നാൾ ദിനത്തിൽ തീരുമാനിച്ച പരീക്ഷകൾ മാറ്റി

11-ാം തീയതി തീരുമാനിച്ച ബി വോക്ക് ഒന്നാം സെമസ്റ്റർ ലോജിസ്റ്റിക് മാനേജ്‌മെന്റ്, ബി വോക്ക് ബ്രോഡ്കാസ്റ്റിങ് ആന്റ് ജേണലിസം പരീക്ഷകളാണ് മാറ്റിയത്.

Update: 2024-04-06 09:21 GMT

Photo|Special Arrangement

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പെരുന്നാൾ ദിനത്തിൽ തീരുമാനിച്ച പരീക്ഷകൾ മാറ്റി. 11-ാം തീയതി തീരുമാനിച്ച ബി വോക്ക് ഒന്നാം സെമസ്റ്റർ ലോജിസ്റ്റിക് മാനേജ്‌മെന്റ്, ബി വോക്ക് ബ്രോഡ്കാസ്റ്റിങ് ആന്റ് ജേണലിസം പരീക്ഷകളാണ് മാറ്റിയത്.

ഈ പരീക്ഷകൾ ഏപ്രിൽ 16ന് നടക്കും. 11-ാം തീയതി പരീക്ഷകൾ ഇല്ലെന്നാണ് മീഡിയവൺ വാർത്തക്ക് മറുപടിയായി നേരത്തെ സർവകലാശാല പറഞ്ഞിരുന്നത്.

11-ാം തീയതി പെരുന്നാളായാൽ 12-ാം തീയതിയിലെ പരീക്ഷ മാറ്റിവെക്കും. ആഘോഷദിവസങ്ങൾക്ക് തൊട്ടടുത്ത ദിവസങ്ങളിൽ കാലിക്കറ്റ് സർവകലാശാല പരീക്ഷ നടത്തില്ല. സർക്കാർ ഉത്തരവ് ലംഘിച്ച് പരീക്ഷ നടത്തുന്ന വാർത്ത മീഡിയവൺ ആണ് റിപ്പോർട്ട് ചെയ്തത്.

Advertising
Advertising

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News