ലോകത്തെ മികച്ച ഗവേഷകരുടെ പട്ടികയില്‍ കാലിക്കറ്റ് സര്‍വകലാശാല വിസിയും പ്രൊഫസര്‍മാരും
കാലിക്കറ്റ് സര്‍വകലാശാലയിലെ വൈസ് ചാന്‍സലറും രണ്ട് പ്രൊഫസര്‍മാരുമാണ് പട്ടികയിലുള്ളത്
Update: 2023-10-11 06:52 GMT
ഡോ. എം.കെ. ജയരാജ്/എം.ടി. രമേശന്‍/ ഡോ. പി. രവീന്ദ്രന്‍
കോഴിക്കോട്: ലോകത്തെ മികച്ച ഗവേഷകരുടെ പട്ടികയില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ വി.സിയും രണ്ട് പ്രൊഫസര്‍മാരും അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാല തയ്യാറാക്കിയ ലോകത്തിലെ മികച്ച രണ്ട് ശതമാനം ഗവേഷകരുടെ റാങ്കിങ്ങിലാണ് ഇടം നേടിയത്.
കാലിക്കറ്റ് സര്‍വകലാശാലയിലെ വൈസ് ചാന്‍സലറും രണ്ട് പ്രൊഫസര്‍മാരുമാണ് പട്ടികയിലുള്ളത്. ഫിസിക്സ് വിഭാഗം പ്രൊഫസറും കാലിക്കറ്റിലെ വൈസ് ചാന്‍സലറുമായ ഡോ. എം.കെ. ജയരാജ്, കാലിക്കറ്റിലെ കെമിസ്ട്രി പഠനവിഭാഗം പ്രൊഫസര്‍മാരായ ഡോ. എം.ടി. രമേശന്‍, ഡോ. പി. രവീന്ദ്രന്‍ എന്നിവർക്കാണ് ഈ നേട്ടം.