തിരുവനന്തപുരത്ത് സിനിമ സംഘത്തിൻറെ ഹോട്ടൽ മുറിയിൽ കഞ്ചാവ് കണ്ടെത്തി

മൂവാറ്റുപുഴയിൽ ലഹരി പിടികൂടിയ കേസിൽ സിനിമ മേഖല കേന്ദ്രീകരിച്ചും അന്വേഷണം

Update: 2025-04-10 10:29 GMT
Editor : സനു ഹദീബ | By : Web Desk

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിനിമ സംഘത്തിൻറെ ഹോട്ടൽ മുറിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. 'ബേബി ഗേൾ' എന്ന സിനിമയുടെ അണിയറപ്രവർത്തകരുടെ പക്കൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. സംഘാംഗങ്ങളെ എക്സൈസ് ചോദ്യം ചെയ്തു.

അതേസമയം, മൂവാറ്റുപുഴയിൽ ലഹരി പിടികൂടിയ കേസിൽ സിനിമ മേഖല കേന്ദ്രീകരിച്ചും അന്വേഷണം. സിനിമ മേഖലയിലെ പലർക്കും ലഹരി കൈമാറിയതായി രണ്ടാം പ്രതി ഹരീഷിന്റെ മൊഴി. ഹരീഷ് സിനിമയിൽ ക്യാമറാമാനായി ജോലി ചെയ്യുന്ന ആൾ ആണെന്ന് എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതി ഷാലിം ഒരു മാസം മുൻപ് NDPS കേസിൽ പിടിയിലായിരുന്നു. സംഘത്തിന്റെ പക്കൽ നിന്നും പിടികൂടിയ തോക്കിന്‌ ലൈസൻസ് ഇല്ല എന്നും കണ്ടെത്തിയിട്ടുണ്ട്.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News